CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Minutes 7 Seconds Ago
Breaking Now

സീനായ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 4 ല്‍ കാര്‍മി റൂട്ട്‌സ് ക്രിക്കറ്റ് ക്ലബ് വെയില്‍സ് ജേതാക്കള്‍

ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്കൊടുവില്‍ സീനായ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സീസണ്‍ 4 സമാപിച്ചു. ജൂലൈ 25-ന് മാനിംഗ്ടണ്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ട് ടീമുകളാണ് മാറ്റുരച്ചത്.

ബാന്‍ബറിയിലെ ബെഥേല്‍ ക്രിസ്ത്യന്‍ ചര്‍ച്ച്, വെംബ്ലിയിലെ ഡബ്ല്യുസിഎഫ്, പൂളിലെ പി.പി.സി. വാരിയേഴ്‌സ്, സ്വിന്‍ഡണിലെ സീനായ് ഷെപ്പേര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്, ഗ്ലോസ്റ്ററിലെ ജി.പി.സി. സ്‌ട്രൈക്കേഴ്‌സ്, വെയില്‍സിലെ കാര്‍മി റൂട്ട്‌സ് ക്രിക്കറ്റ് ക്ലബ്, ലണ്ടനിലെ ആല്‍ഫ ക്രിക്കറ്റ് ക്ലബ്, എക്‌സിറ്ററിലെ എച്ച്.പി.സി. വാരിയേഴ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്.

സീനായ് മിഷന്‍ ചര്‍ച്ച് ശുശ്രൂഷകന്‍ പാസ്റ്റര്‍ സീജോ ജോയിയുടെ പ്രാര്‍ത്ഥനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. യുകെയിലെ പ്രശസ്ത നോവലിസ്റ്റും ബ്രിട്ടീഷ് എംപയര്‍ മെഡല്‍ ജേതാവുമായ റോയ് സ്റ്റീഫന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ വെയില്‍സിലെ കാര്‍മി റൂട്ട്‌സ് ക്രിക്കറ്റ് ക്ലബ് ചാമ്പ്യന്‍മാരായി. എക്‌സിറ്ററിലെ എച്ച്.പി.സി. വാരിയേഴ്‌സ് റണ്ണറപ്പായി. സ്വിന്‍ഡണിലെ സീനായ് ഷെപ്പേര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള ട്രോഫി, മെഡലുകള്‍, സമ്മാനത്തുക എന്നിവ ഡബ്ല്യു.എം.എ. പ്രസിഡന്റ് ജിജി സജി വിതരണം ചെയ്തു. റണ്ണറപ്പായ എച്ച്.പി.സി. വാരിയേഴ്‌സിനുള്ള ട്രോഫി, മെഡലുകള്‍, സമ്മാനത്തുക എന്നിവ അനീഷ കൃതിഷ് സമ്മാനിച്ചു. മൂന്നാം സ്ഥാനക്കാരായ സീനായ് ഷെപ്പേര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബിന് കെ.ഇ. യുകെ ചാപ്റ്റര്‍ പ്രസിഡന്റ് ബിജോയ് തങ്കച്ചന്‍ ട്രോഫികള്‍ വിതരണം ചെയ്തു.

പാസ്റ്റര്‍ സീജോ ജോയ്, രഞ്ജിത്ത്, ജോയല്‍ രാജന്‍, പ്രിജു ജോസഫ്, സിബി ഡാനിയല്‍, ജെയിംസ് രാജന്‍, പോള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്

 




കൂടുതല്‍വാര്‍ത്തകള്‍.