CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 39 Seconds Ago
Breaking Now

പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടും സര്‍ക്കാര്‍ ജോലി കിട്ടിയില്ല; ഒടുവില്‍ അമ്മയുടെ നിര്‍ദേശപ്രകാരം 61 ലിറ്റര്‍ ഗംഗാജലവുമായി കന്‍വാര്‍ യാത്ര നടത്തി യുവതി

യുപി പോലീസ് റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും റിസര്‍വേഷന്‍ മാനദണ്ഡങ്ങള്‍ കാരണം ലിസ്റ്റില്‍ ഇടംപിടിക്കാന്‍ യുവതിക്ക് കഴിഞ്ഞിരുന്നില്ല.

പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടും സര്‍ക്കാര്‍ ജോലി കിട്ടാത്തതിന് പിന്നാലെ 61 ലിറ്റര്‍ ഗംഗാജലവും പേറി കണ്‍വാര്‍ യാത്ര നടത്തി യുവതി. അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്യങ്ങള്‍ ദൈവത്തിന് വിട്ടുനല്‍കി ഈ തീര്‍ത്ഥാടനം തുടങ്ങിയത്. ഉത്തര്‍പ്രദേശിലെ ജേവാര്‍ സ്വദേശിയായ മാന്‍സി രാജ്പൂത് എന്ന യുവതിയാണ് ഭഗവാന്‍ ശിവനോടുള്ള ഭക്തിയുടെ ഭാഗമായി 61 ലിറ്റര്‍ ഗംഗാജലവും പേറി കണ്‍വാര്‍ യാത്ര നടത്തിയത്.

യുപി പോലീസ് റിക്രൂട്ട്മെന്റ് ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും റിസര്‍വേഷന്‍ മാനദണ്ഡങ്ങള്‍ കാരണം ലിസ്റ്റില്‍ ഇടംപിടിക്കാന്‍ യുവതിക്ക് കഴിഞ്ഞിരുന്നില്ല. ഈ നിരാശയില്‍ അമ്മയുടെ നിര്‍ദ്ദേശപ്രകാരമാണ് കാര്യങ്ങള്‍ ദൈവത്തിന് വിട്ടുനല്‍കി ഈ തീര്‍ത്ഥാടനം തുടങ്ങിയത്. ആദ്യം 21 ലിറ്റര്‍ വെള്ളവുമായി യാത്ര ആരംഭിക്കാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും, പിന്നീട് അത് 51 ലിറ്ററായും ഒടുവില്‍ 61 ലിറ്ററായും ഉയര്‍ത്തുകയായിരുന്നു.

കഴിഞ്ഞ 3-4 വര്‍ഷമായി സര്‍ക്കാര്‍ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുകയായിരുന്ന യുവതി, യുപി പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷ ഉള്‍പ്പെടെയുള്ളവ എഴുതിയെങ്കിലും തിരഞ്ഞെടുപ്പ് പട്ടികയില്‍ ഇടം നേടാനായിരുന്നില്ല. അതേസമയം സ്ത്രീകള്‍ക്ക് പ്രയാസകരമായ ജോലികള്‍ ചെയ്യാന്‍ കഴിയില്ലെന്നും പെണ്‍കുട്ടികള്‍ക്ക് ഒന്നും ചെയ്യാന്‍ ആകില്ലെന്നും കരുതുന്നവര്‍ക്കുള്ള മറുപടിയും വെല്ലുവിളിയുമാണ് തന്റെ ഈ കഠിനമായ യാത്രയെന്ന് മാന്‍സി വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.