CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 19 Seconds Ago
Breaking Now

സിജെപി യോഗത്തിന് ഹാള്‍ നല്‍കിയാല്‍ തല കീഴായി കെട്ടിത്തൂക്കുമെന്ന് ഭീഷണി; ഇതെല്ലാം ചെയ്യുന്നത് ബിജെപി: അഭിജിത് ദീപ്കെ

ഹാള്‍ അനുവദിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നാണ് ഉടമകള്‍ പറയുന്നതെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി.

സിജെപി പ്രവര്‍ത്തകരുടെ യോഗം ബിജെപി തടയാന്‍ ശ്രമിക്കുന്നുവെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ. ഡല്‍ഹിയില്‍ ഇന്ന് സിജെപി വളണ്ടിയര്‍മാരുടെ യോഗം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യോഗത്തിനായി ഹാള്‍ നല്‍കാന്‍ ആരും തയ്യാറായിരുന്നില്ല. ഹാള്‍ അനുവദിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഉണ്ടെന്നാണ് ഉടമകള്‍ പറയുന്നതെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി.

ഒടുവില്‍ വളരെ പ്രയാസപ്പെട്ടാണ് ഒരു ഹാള്‍ ലഭിച്ചത്. എന്നാല്‍ രാവിലെ ഹാളിന്റെ ഉടമകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചു. സിജെപി യോഗം നടത്താന്‍ അനുവദിച്ചാല്‍ അവരെ തലകീഴായി തൂക്കിലേറ്റുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഇതെല്ലാം ചെയ്യുന്നത് ബിജെപിയാണ്. അവരുടെ വാക്കുകളും പ്രവൃത്തികളും രാജ്യത്തെ യുവാക്കളെ അവര്‍ ഭയപ്പെടുന്നുവെന്ന് തെളിയിക്കുന്നു. ഇത്തരം നിസ്സാര പ്രവൃത്തികളിലൂടെ ഭയപ്പെടുത്താമെന്നാണ് ബിജെപി കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി എന്നും അഭിജിത് ദീപ്കെ പറയുന്നു.

'ഇന്ന് ഡല്‍ഹിയില്‍ ഞങ്ങളുടെ വോളന്റിയര്‍മാരുടെ യോഗം നടത്താന്‍ തീരുമാനിച്ചിരുന്നു... അതിനായി ഞങ്ങള്‍ ഒരു ഹാള്‍ അന്വേഷിച്ചെങ്കിലും ആരും അത് വാടകയ്ക്ക് നല്‍കാന്‍ തയ്യാറായില്ല. 'മുകളില്‍' നിന്നുള്ള സമ്മര്‍ദ്ദമുണ്ടെന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്... ഒടുവില്‍ വലിയ പ്രയാസപ്പെട്ടാണ് ഞങ്ങള്‍ക്ക് ഈ ഹാള്‍ ലഭിച്ചത്. അതിനുള്ള രസീത് പോലും ഞങ്ങളുടെ പക്കലുണ്ട്. എന്നാല്‍, ഇന്ന് രാവിലെ ഹാള്‍ ഉടമകള്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചു. CJP-യുടെ യോഗം ഇവിടെ നടത്താന്‍ അനുവദിച്ചാല്‍ അവരെ തലകീഴായി കെട്ടിത്തൂക്കുമെന്നായിരുന്നു ഭീഷണി... ബിജെപിയാണ് ഇതെല്ലാം ചെയ്യുന്നത്... രാജ്യത്തെ യുവാക്കളെ അവര്‍ ഭയപ്പെടുന്നുണ്ടെന്ന് അവരുടെ വാക്കുകളും പ്രവൃത്തികളും വ്യക്തമാക്കുന്നു... ഇത്തരം നിസ്സാരമായ നടപടികള്‍ കൊണ്ട് ഞങ്ങളെ ഭയപ്പെടുത്താമെന്ന് അവര്‍ കരുതുന്നുണ്ടെങ്കില്‍, അവര്‍ക്ക് വലിയ തെറ്റുപറ്റിയിരിക്കുന്നു...' അഭിജിത് പറഞ്ഞു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.