
















ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പോത്തിനെ ബലി നല്‍കിയ സംഭവത്തില്‍ തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് നീലം മധു മുദിരാജിനെതിരെ പൊലീസ് കേസെടുത്തു. സംഗറെഡ്ഡി ജില്ലയിലെ ചിത്കുല്‍ ഗ്രാമത്തില്‍ ഓഗസ്റ്റ് 5-നാണ് സംഭവം നടന്നത്.
ചിത്കുല്‍ ഗ്രാമത്തിലെ ബോണാലു ഉത്സവാഘോഷങ്ങളുടെ ഭാഗമായാണ് മൃഗബലി നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഉത്സവ ഘോഷയാത്രയ്ക്ക് ശേഷം പ്രദേശത്തെ പ്രതിഷ്ഠയ്ക്ക് മുന്നില്‍ വെച്ച് പോത്തിനെ ബലി നല്‍കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.