CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 34 Minutes Ago
Breaking Now

അഹമ്മദാബാദില്‍ പിജി താമസക്കാരിയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി; സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍

സംഭവത്തില്‍ പ്രതിയായ സുരക്ഷാ ജീവനക്കാരനെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തു.

ഗുജറാത്തിലെ അഹമ്മദാബാദില്‍ പേയിങ് ഗസ്റ്റ്  താമസസ്ഥലത്ത് യുവതിയെ സുരക്ഷാ ജീവനക്കാരന്‍ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തില്‍ പ്രതിയായ സുരക്ഷാ ജീവനക്കാരനെ മണിക്കൂറുകള്‍ക്കകം പൊലീസ് അറസ്റ്റ് ചെയ്തു.

അഹമ്മദാബാദിലെ ആനന്ദ്‌നഗര്‍ മേഖലയിലെ പിജിയില്‍ ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഇന്റീരിയര്‍ ഡിസൈനിങ് വിദ്യാര്‍ഥിനിയായ യുവതി നടക്കാനായി കെട്ടിടത്തിന്റെ ടെറസിലേക്ക് പോയപ്പോഴാണ് സുരക്ഷാ ജീവനക്കാരന്‍ അവിടെയുണ്ടായിരുന്നത്.

പ്രാഥമിക അന്വേഷണ വിവരങ്ങള്‍ പ്രകാരം, ജീവനക്കാരനില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി ടെറസില്‍ നിന്ന് പുറത്തേക്ക് പോകാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ കഴുത്തില്‍ വയര്‍ കെട്ടിയ ശേഷം ലൈംഗികമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണ്.

പ്രതി ധരം സിങ് ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാള്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പിജിയില്‍ സുരക്ഷാ ജീവനക്കാരനായി ജോലിയില്‍ പ്രവേശിച്ചതെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് സ്വദേശിയാണ് ഇയാളെന്നും പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.