CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 18 Minutes 46 Seconds Ago
Breaking Now

കൊടുംചൂടില്‍ തളര്‍ന്നുവീഴുന്ന നഴ്‌സുമാര്‍; 'മനുഷ്യത്വരഹിതമായ' അവസ്ഥയില്‍ ജോലി ചെയ്യേണ്ടി വരുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്; കാലാവസ്ഥാ പ്രതിസന്ധി തിരിച്ചറിഞ്ഞില്ലെങ്കില്‍ എട്ടിന്റെ പണി?

എയര്‍ കണ്ടീഷനിംഗും, വെന്റിലേഷനും മെച്ചപ്പെടുത്താനും, യൂണിഫോമില്‍ മാറ്റങ്ങള്‍ വരുത്താനുമാണ് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ ആവശ്യപ്പെടുന്നത്.

കൊടുംചൂടില്‍ തികച്ചയും മനുഷ്യത്വരഹിതമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ തളര്‍ന്നുവീഴുന്നതായി ആര്‍സിഎന്‍ മുന്നറിയിപ്പ്. കാലാവസ്ഥാ മാറ്റം സൃഷ്ടിച്ച പ്രതിസന്ധി നേരിടുന്നതില്‍ എന്ത് നടപടിയാണ് പ്രധാനമന്ത്രി കൈക്കൊള്ളുന്നതെന്ന് യൂണിയന്‍ ചോദ്യം ഉന്നയിച്ചിട്ടുണ്ട്. 

കാലാവസ്ഥാ പ്രതിസന്ധി തിരിച്ചടിക്കുമ്പോള്‍ അടിയന്തര നടപടികള്‍ വേണ്ടിവരുമെന്ന് പ്രധാനമന്ത്രി സമ്മതിച്ചിട്ടുണ്ട്. ഉഷ്ണതരംഗം പ്രതിസന്ധിയായി മാറുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ് അടിയന്തര കോബ്രാ യോഗവും ചേര്‍ന്നു. 'നിലവിലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധിക്കേണ്ടത്, സാഹചര്യം നിയന്ത്രണത്തില്‍ നിര്‍ത്തേണ്ടതും അനിവാര്യമാണ്', ബേണ്‍ഹാം പറഞ്ഞു. 

വ്യാഴാഴ്ച രാവിലെ മുതല്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം മേഖലകളിലും ആംബര്‍ മുന്നറിയിപ്പ് നിലവില്‍ വരും. താപനില 36 സെല്‍ഷ്യസ് മുതല്‍ മുകളിലേക്ക് പോകുമെന്നാണ് സൂചന. 30 സെല്‍ഷ്യസിന് മുകളില്‍ താപനില രേഖപ്പെടുത്തുന്ന ദിവസങ്ങള്‍ യുകെയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചതോടെ ആശുപത്രി വാര്‍ഡുകളും, കെയര്‍ ഹോമുകളും അംഗങ്ങള്‍ക്ക് ജോലി ചെയ്യാന്‍ സുരക്ഷിതമല്ലാത്ത അവസ്ഥയിലാണെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് മുന്നറിയിപ്പ് നല്‍കി. 

ചില നഴ്‌സിംഗ് ജീവനക്കാര്‍ തളര്‍ന്നുവീഴുന്നതായും, ചിലര്‍ക്ക് തലകറക്കം നേരിടുന്നതായും വ്യക്തമാക്കിയ ആര്‍സിഎന്‍ നഴ്‌സുമാര്‍ തല മുതല്‍ കാല്‍ വരെ വിയര്‍പ്പില്‍ മുങ്ങിയാണ് ജോലി ചെയ്യുന്നതെന്നും ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തില്‍ എയര്‍ കണ്ടീഷനിംഗും, വെന്റിലേഷനും മെച്ചപ്പെടുത്താനും, യൂണിഫോമില്‍ മാറ്റങ്ങള്‍ വരുത്താനുമാണ് ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി പ്രൊഫ. നിക്കോള റേഞ്ചര്‍ ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.