
















നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടിയാകുമെന്ന് സര്‍വേ റിപ്പോര്‍ട്ട്. അമേരിക്കയിലെ ഇന്ത്യന്‍ വംശജയായ വോട്ടര്‍മാര്‍ക്കിടയില്‍ ട്രംപിന്റെ ജനപ്രീതിയില്‍ വന്‍ ഇടിവ് സംഭവിച്ചതായും ഭൂരിഭാഗം പേരും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ പദ്ധതിയിടുന്നതായും പുതിയ സര്‍വേ വ്യക്തമാക്കുന്നു. 70 ശതമാനം ഏഷ്യന്‍ അമേരിക്കന്‍ വോട്ടര്‍മാരും ട്രംപിന്റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തരാണ്.
എഎപിഐ ഡാറ്റ നടത്തിയ സര്‍വേ പ്രകാരം ജനപ്രതിനിധി സഭയിലേക്ക് 66 ശതമാനം ഇന്ത്യന്‍ വംശജരും ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥികലെ പിന്തുണക്കാന്‍ തീരുമാനിച്ചപ്പോള്‍ വെറും 22 ശതമാനം പേര്‍ മാത്രമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയത്. സെനറ്റ് തെരഞ്ഞെടുപ്പിലും ചിത്രം സമാനമാണ്. 66 ശതമാനം പേര്‍ ഡെമോക്രാറ്റുകള്‍ക്കും 18 ശതമാനം പേര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ചു. ഏഷ്യന്‍ വംശജരായ അമേരിക്കന്‍ സമൂഹങ്ങളില്‍ ഡെമോക്രറ്റിക് പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് ഇന്ത്യന്‍ വംശജരാണെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി നിലപാടെടുത്ത സമൂഹം ഇപ്പോള്‍ മാറ്റം ആഗ്രഹിക്കുകയാണ്.