CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 11 Seconds Ago
Breaking Now

എന്റെ മകനെ കൊലപ്പെടുത്താന്‍ ഇറാന്‍ ശ്രമിച്ചു ; വെളിപ്പെടുത്തലുമായി ബെന്യാമിന്‍ നെതന്യാഹു

പശ്ചിമേഷ്യയില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക നയതന്ത്ര സംഘര്‍ഷം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഭാഗത്തു നിന്നും ഇത്തരമൊരു വധശ്രമം ഉണ്ടായതായി ഇസ്രയേല്‍ പ്രധാനമന്ത്രി പരസ്യമായി അവകാശപ്പെടുന്നത്

തന്റെ മക്കളില്‍ ഒരാളെ വധിക്കാന്‍ ഇറാന്‍ ആസൂത്രിത ശ്രമം നടത്തിയതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍. ഇസ്രയേലിലെ ചാനല്‍ 14ന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നെതന്യാഹു കടുത്ത ആരോപണം ഉന്നയിച്ചത്. ഫോണിലൂടെയായിരുന്നു അദ്ദേഹം അഭിമുഖം നല്‍കിയത്.

അവിശ്വസനീയമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്. ഇറാന്‍ എന്റെ മക്കളില്‍ ഒരാളെ ലക്ഷ്യം വച്ചു, എന്റെ മകനെ കൊലപ്പെടുത്താനാണ് ഇറാന്‍ ശ്രമിച്ചത്, നെതന്യാഹു പറഞ്ഞു. പശ്ചിമേഷ്യയില്‍ ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക നയതന്ത്ര സംഘര്‍ഷം അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് ഇറാന്റെ ഭാഗത്തു നിന്നും ഇത്തരമൊരു വധശ്രമം ഉണ്ടായതായി ഇസ്രയേല്‍ പ്രധാനമന്ത്രി പരസ്യമായി അവകാശപ്പെടുന്നത്. സുരക്ഷാ കാരണങ്ങളാല്‍ ഏത് മകന് നേരെയാണ് ആക്രമണ ശ്രമമുണ്ടായതെന്നോ എപ്പോഴാണ് സംഭവം നടന്നതെന്നോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.