CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 30 Minutes 1 Seconds Ago
Breaking Now

തുര്‍ക്കിയില്‍നിന്നുള്ള ട്രംപിന്റെ മടക്കയാത്രയില്‍ രഹസ്യനീക്കം; വിമാനത്തില്‍നിന്ന് ഇറക്കി ; മറ്റൊരു സൈനിക വിമാനത്തില്‍ യാത്ര

തുര്‍ക്കിയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഖത്തര്‍ സമ്മാനിച്ച എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് ട്രംപ് അമേരിക്കയില്‍നിന്ന് യാത്രതിരിച്ചത്.

നാറ്റോ ഉച്ചകോടിക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മടങ്ങിയത് സൈനിക വിമാനത്തിലെന്ന് റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ അങ്കാറ വിമാനത്താവളത്തില്‍നിന്ന് പഴയ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറിയ ട്രംപിനെ പിന്നീട് രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറ്റിയെന്നും തുടര്‍ന്ന് ഈ വിമാനത്തിലാണ് യുഎസ് പ്രസിഡന്റ് ബ്രിട്ടനിലേക്ക് യാത്രചെയ്തതെന്നുമാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട്. ഇറാന്റെ വധഭീഷണിയടക്കം നിലനിന്നിരുന്നതിനാല്‍ സുരക്ഷാ കാരണങ്ങളാലാണ് ഇത്തരത്തില്‍ രഹസ്യനീക്കം നടത്തിയതെന്നും യുഎസിന്റെ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

തുര്‍ക്കിയില്‍ നടന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഖത്തര്‍ സമ്മാനിച്ച എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലാണ് ട്രംപ് അമേരിക്കയില്‍നിന്ന് യാത്രതിരിച്ചത്. ഖത്തര്‍ സമ്മാനിച്ച വിമാനത്തിലെ ട്രംപിന്റെ ആദ്യത്തെ വിദേശ യാത്രയായിരുന്നു ഇത്. ഉച്ചകോടിക്ക് ശേഷം പ്രസിഡന്റ് ബ്രിട്ടനിലേക്ക് തിരിച്ചത് നേരത്തേ ഉപയോ?ഗിച്ചിരുന്ന എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിലായിരുന്നു. എന്നാല്‍, തുര്‍ക്കിയിലെ വിമാനത്താവളത്തില്‍വെച്ച് പഴയ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറിയ ട്രംപ് ഇതില്‍ യാത്രചെയ്തില്ലെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാധ്യമപ്രവര്‍ത്തകരെയും ഫോട്ടോ?ഗ്രാഫര്‍മാരെയും അഭിവാദ്യംചെയ്ത ശേഷം വിമാനത്തില്‍ കയറിയ യുഎസ് പ്രസിഡന്റിനെ പിന്നീട് വിമാനത്തില്‍നിന്ന് ഇറക്കി വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു കാറ്ററിങ് ട്രക്കിലേക്ക് കയറ്റിയെന്നും തുടര്‍ന്ന് എയര്‍ഫോഴ്‌സ് സി-32എ എന്ന സൈനിക വിമാനത്തിലേക്ക് മാറ്റിയെന്നുമാണ് റിപ്പോര്‍ട്ട്. അതീവരഹസ്യമായിട്ടായിരുന്നു ഈ നീക്കം. തുടര്‍ന്ന് ഈ വിമാനത്തിലാണ് അദ്ദേഹം ബ്രിട്ടനിലേക്ക് യാത്രചെയ്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ട്രംപിനൊപ്പം പഴയ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ കയറിയ മാധ്യമപ്രവര്‍ത്തകരും വൈറ്റ് ഹൗസ് ഉദ്യോ?ഗസ്ഥരില്‍ പലരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. പ്രസിഡന്റും വിമാനത്തിലുണ്ടെന്ന ധാരണയിലാണ് ഇവരെല്ലാം യാത്രചെയ്തത്. യാത്രയിലുടനീളം ഇവരോട് വിന്‍ഡോ ഷെയ്ഡ് അടച്ചിടാനും നിര്‍ദേശിച്ചിരുന്നു. പിന്നീട് ഇതേക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ട്രംപിനോട് ചോദിച്ചപ്പോള്‍ അത് ഒരു അപകടകരമായ യാത്രയായതിനാലാകാം എന്നായിരുന്നു ട്രംപിന്റെ മറുപടി.

ട്രംപ് സഞ്ചരിച്ച സി-32എ സൈനിക വിമാനമാണ് ബ്രിട്ടനില്‍ ആദ്യമെത്തിയത്. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ പഴയ എയര്‍ഫോഴ്‌സ് വണ്‍ വിമാനവും ബ്രിട്ടനില്‍ ലാന്‍ഡ് ചെയ്തു.

ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് തുര്‍ക്കി. ഇറാന്‍ യുദ്ധത്തിന് പിന്നാലെ ട്രംപിന് ഇറാനില്‍നിന്ന് വധഭീഷണിയടക്കം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാവരെയും കബളിപ്പിച്ച് രഹസ്യനീക്കത്തിലൂടെ ട്രംപിനെ മറ്റൊരു വിമാനത്തില്‍ ബ്രിട്ടനിലെത്തിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.