CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 16 Seconds Ago
Breaking Now

'മോദിജി, നിങ്ങളെന്റെ ജീവിതം നരകതുല്യമാക്കി; എനിക്കിനി ഒന്നും നഷ്ടപ്പെടാനില്ല''; വീഡിയോയുമായി 15കാരി

''എനിക്ക് ഇപ്പോള്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല. എനിക്കുണ്ടായിരുന്നതെല്ലാം പോയി. എനിക്ക് എവിടെയും പോകാന്‍ കഴിയില്ല,

ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം പരാമര്‍ശം നടത്തി വിവാദത്തിലായ 15കാരിയുടെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പ്രധാനമന്ത്രി തന്റെ ജീവിതം നരകതുല്യമാക്കിയെന്ന ആരോപണമാണ് പെണ്‍കുട്ടി വീഡിയോയില്‍ ഉന്നയിക്കുന്നത്. രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടി പുറത്തുവിട്ട വീഡിയോ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവച്ചിട്ടുണ്ട്.

''മോദിജീ, നിങ്ങളെന്റെ ജീവിതം നരകതുല്യമാക്കി. ഒരു 15കാരിയെ വളരെയധികം വേട്ടയാടി. എവിടെ തിരിഞ്ഞാലും മാനസിക പീഡനം നേരിടുന്ന അവസ്ഥയിലാക്കി. എവിടെയും മുഖം മറയ്ക്കാതെ പോകാനാകാത്ത സാഹചര്യത്തിലെത്തിച്ചു. മോദിജി, നിങ്ങളൊരു ഭീരുവാണ്,'' പെണ്‍കുട്ടി വീഡിയോയില്‍ ആരോപിച്ചു.

''എനിക്ക് ഇപ്പോള്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല. എനിക്കുണ്ടായിരുന്നതെല്ലാം പോയി. എനിക്ക് എവിടെയും പോകാന്‍ കഴിയില്ല, സ്വാതന്ത്ര്യമില്ല. എവിടെയും ജീവിക്കാന്‍ കഴിയില്ല. ഇനിയിപ്പോള്‍ ഒന്നും നഷ്ടപ്പെടാനില്ല. അതുകൊണ്ടുതന്നെ ഇനി എതിര്‍പ്പുകളില്‍ നിന്ന് പിന്തിരിയുകയുമില്ല,'' പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

വീഡിയോ പോസ്റ്റ് ചെയ്ത അക്കൗണ്ട് പെണ്‍കുട്ടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടാണെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ സമൂഹം വേട്ടയാടുകയാണെന്നും മകളുടെ പ്രായം കണക്കിലെടുത്ത് ക്ഷമിക്കണമെന്നും അമ്മ അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ നേരത്ത പുറത്തുവന്നിരുന്നു. നാട്ടില്‍ നിക്കാന്‍ കഴിയാത്തതിനാല്‍ നോയിഡയിലേക്ക് താമസം മാറിയെന്നും ഇവര്‍ അറിയിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.