
















ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്ഥാന്‍ വിമാനത്തെ 314 കിലോമീറ്റര്‍ അകലെവെച്ച് തകര്‍ത്തതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഇന്ത്യയുടെ S-400 എയര്‍ ഡിഫന്‍സ് സിസ്റ്റമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഇത്രയും ദൂരെയുള്ള ലക്ഷ്യത്തെ തകര്‍ത്തത് S-400-ന്റെ ദീര്‍ഘദൂര പ്രഹരശേഷിയുടെ നിര്‍ണായക തെളിവായാണ് മന്ത്രാലയം വിലയിരുത്തുന്നത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ S-400 എയര്‍ ഡിഫന്‍സ് സംവിധാനത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനില്‍ നിന്നുണ്ടായ വ്യോമാക്രമണ ശ്രമങ്ങളെ ഫലപ്രദമായി നേരിടുന്നതിലൂടെ ഇന്ത്യന്‍ വ്യോമപ്രതിരോധ സംവിധാനത്തിന്റെ ശക്തിയും ശേഷിയും പ്രകടമായെന്നും പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി.