CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 9 Seconds Ago
Breaking Now

തൃഷക്കൊപ്പമുള്ള ചിത്രം പുറത്ത്, വിജയ്‌യുടെ യുകെ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി ബിജെപി; ആരെല്ലാം ഒപ്പം ഉണ്ടെന്നും അറിയില്ലെന്ന് നൈനാര്‍ നാഗേന്ദ്രന്‍

വിദേശ യാത്രയെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ യുകെ സന്ദര്‍ശനത്തില്‍ വിമര്‍ശനവുമായി ബിജെപി. യാത്ര ഔദ്യോഗികമോ വ്യക്തിപരമോ എന്ന് അറിയില്ലെന്നാണ് സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്റെ വിമര്‍ശനം. ആരെല്ലാം ഒപ്പം ഉണ്ടെന്നും അറിയില്ല. വിജയ് തിരിച്ചെത്തിയാല്‍ വിദേശ നിക്ഷേപത്തിന്റെ കണക്ക് സര്‍ക്കാര്‍ വ്യക്തമാക്കണം. തൃഷയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിമര്‍ശനം. വിദേശ യാത്രയെ കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ തമിഴ്നാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ തനിച്ചു മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ വിജയ്‌യുടെ ടിവികെക്ക് അപ്രതീക്ഷിത വെല്ലുവിളി ഉയര്‍ന്നിട്ടുണ്ട്. പ്രധാന മുന്നണികളിലൊന്നും ഉള്‍പ്പെടാതെ തനിച്ചു മത്സരിക്കുന്ന സിപിഎം മധുരാന്തകത്തും സിപിഐ ധരാപുരത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. മുന്‍പ് ഈ രണ്ടു മണ്ഡലങ്ങളിലും മത്സരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി ചൊവ്വാഴ്ച സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നും അറിയിച്ചു.

അണ്ണാഡിഎംകെ എംഎല്‍എമാര്‍ ജയിച്ച് ഇരുപതാം ദിവസം രാജിവെച്ച നടപടി തെറ്റും ആരോഗ്യകരമല്ലാത്ത പ്രവണതയുമാണെന്നും, രാജിക്ക് ഒരു ന്യായീകരണവുമില്ലാത്തതിനാല്‍ ഇത് അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പാണെന്നും ഇടത് പാര്‍ട്ടികള്‍ വിമര്‍ശിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.