
















ഇറാനെ നശിപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശത്തെ പരിഹസിച്ച് തെലുങ്ക് സിനിമയിലെ ആക്ഷന്‍ രംഗം പങ്കുവച്ച് സിംബാബ്വെയിലെ ഇറാന്‍ എംബസി.ട്രംപ് ഭരണകൂടം ഹോളിവുഡ് സിനിമകള്‍ക്ക് പകരം ഇപ്പോള്‍ ബോളിവുഡ് സിനിമകളാണ് കാണുന്നതെന്ന പരിഹാസത്തോടെയാണ് എംബസി എക്സില്‍ വീഡിയോ പങ്കുവച്ചത്.
തെലുങ്ക് നടന്‍ നന്ദമൂരി ബാലകൃഷ്ണ നായകനായ 'ഭഗവന്ത് കേസരി' എന്ന ചിത്രത്തിലെ 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ആക്ഷന്‍ രംഗമാണ് എംബസി പങ്കുവച്ചത്. രണ്ട് സംഘങ്ങള്‍ ആയുധങ്ങളുമായി ഏറ്റുമുട്ടുന്നതാണ് വീഡിയോയില്‍ കാണുന്നത്.
''ഇറാനെ നശിപ്പിക്കുന്നതിനെക്കുറിച്ചാണ് ട്രംപ് സംസാരിക്കുന്നത്. എന്നാല്‍ ഇറാന് പ്രതിരോധിക്കാന്‍ അറിയില്ലെന്ന് അദ്ദേഹം കരുതുന്നില്ല. അടുത്തിടെ അമേരിക്കക്കാര്‍ ഹോളിവുഡിന് പകരം ബോളിവുഡ് സിനിമകളാണ് കാണുന്നത്'' എന്നായിരുന്നു എംബസിയുടെ പരിഹാസം.
അമേരിക്കയെയും ട്രംപിനെയും ലക്ഷ്യമിട്ട് ഇറാന്‍ അധികൃതര്‍ നേരത്തെയും സമൂഹമാധ്യമങ്ങളില്‍ വിവിധ മീമുകളും പരിഹാസ പോസ്റ്റുകളും പങ്കുവച്ചിട്ടുണ്ട്.
ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഇറാനെ ഇല്ലാതാക്കുമെന്ന തരത്തിലുള്ള പരാമര്‍ശം ട്രംപ് നടത്തിയത്.