CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 10 Minutes 47 Seconds Ago
Breaking Now

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേളയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായപ്പോള്‍ റെക്കോര്‍ഡ് മത്സരാര്‍ത്ഥികള്‍; കലയുടെ മഹാമേള ശനിയാഴ്ച ലിവര്‍പൂളില്‍....... സംഘാടക സമിതി പ്രഖ്യാപിച്ചു.

ലിവര്‍പൂള്‍: പ്രവാസി മലയാളികളുടെ കലാപ്രതിഭകള്‍ക്ക് മാറ്റുരയ്ക്കാന്‍ വീണ്ടും വേദിയൊരുങ്ങുന്നു. യുക്മ ഡോ. സൈമണ്‍സ് അക്കാദമി ഓഫ് സയന്‍സ് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായി. ഒക്ടോബര്‍ 11-ന് ലിവര്‍പൂളില്‍ അരങ്ങേറുന്ന കലാമാമാങ്കത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. വിപുലമായ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ വിവിധ വിഭാഗങ്ങളിലായി പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു.

പ്രവാസി മലയാളികളുടെ ഏറ്റവും വലിയ കലാമാമാങ്കങ്ങളിലൊന്നായ യുക്മ ദേശീയ കലാമേളയ്ക്ക് മുന്നോടിയായാണ് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള സംഘടിപ്പിക്കുന്നത്. ജന്മനാടിന്റെ കലയും സംസ്‌കാരവും പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിനൊപ്പം, പ്രവാസലോകത്തെ കലാപ്രതിഭകള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും മാറ്റുരയ്ക്കാനും യുക്മ കലാമേളകള്‍ മികച്ച വേദിയൊരുക്കുന്നു.

സെപ്റ്റംബര്‍ 26-ന് രജിസ്ട്രേഷന്‍ അവസാനിച്ചപ്പോള്‍ 500-ലേറെ മത്സരാര്‍ത്ഥികളാണ് വിവിധ കലാമത്സരങ്ങളില്‍ മാറ്റുരയ്ക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മത്സരാര്‍ത്ഥികളുടെ വലിയ പങ്കാളിത്തം ഇത്തവണത്തെ കലാമേളയെ കൂടുതല്‍ ആവേശകരമാക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

കലാമേളയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. നോര്‍ത്ത് വെസ്റ്റ് റീജിയണിലെ അംഗ അസോസിയേഷനുകളുടെ സജീവ പങ്കാളിത്തത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. മത്സരങ്ങളുടെ സുഗമമായ നടത്തിപ്പ്, സ്റ്റേജ് ക്രമീകരണം, വിധികര്‍ത്താക്കളുടെ ഏകോപനം, സ്വാഗതം, മീഡിയ, ലൈറ്റ് ആന്‍ഡ് സൗണ്ട്, സേഫ് ഗാര്‍ഡിംഗ്  & പ്രഥമശുശ്രൂഷ തുടങ്ങി വിവിധ മേഖലകള്‍ക്കായി പ്രത്യേക ടീമുകളെയും നിയോഗിച്ചിട്ടുണ്ട്.

 

വിപുലമായ സംഘാടക സമിതിയില്‍ യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസ് രക്ഷാധികാരിയായും യുക്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിമാരായ കുര്യന്‍ ജോര്‍ജ്, അലക്‌സ് വര്‍ഗീസ്, ദേശീയ സമിതിയംഗം ബിജു പീറ്റര്‍ എന്നിവര്‍ രക്ഷാധികാരികളും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷാജി വരാക്കുടി ചെയര്‍മാനും, റീജിയണ്‍ സെക്രട്ടറി സനോജ് വര്‍ഗീസ് ജനറല്‍ കണ്‍വീനറുമായിരിക്കും. ജോയിന്റ് കണ്‍വീനറായി കലാമേള കോര്‍ഡിനേറ്റര്‍ രാജീവ് സി പി യും,  ഫിനാന്‍സ് കണ്‍ട്രോളറായി റീജിയണല്‍ ട്രഷറര്‍ ഷാരോണ്‍ ജോസഫും പ്രവര്‍ത്തിക്കും.

 

കൂടാതെ മറ്റ് സബ് കമ്മിറ്റികള്‍: 

 

ഓഫീസ് മാനേജ്‌മെന്റ് കമ്മിറ്റി:

 

കുര്യന്‍ ജോര്‍ജ്,  സനോജ് വര്‍ഗീസ്, സിജോ വര്‍ഗീസ് 

 

ഓഫീസ് ഇന്‍ചാര്‍ജ്: 

 

തമ്പി ജോസ്

 

മീഡിയ & ഫോട്ടോഗ്രാഫി ഓര്‍ഡിനേറ്റര്‍മാര്‍: 

 

അലക്സ് വര്‍ഗീസ്, അനില്‍ ഹരി , ജീവന്‍ കല്ലുങ്കമാക്കല്‍.

 

പ്രോഗ്രാം കോര്‍ഡിനേഷന്‍  കമ്മിറ്റി: 

 

ജാക്‌സന്‍ തോമസ്,  ജോസഫ് മാത്യു (ജോബി), ബിജു ജോര്‍ജ് (ലിമ), ഡൂയി ഫിലിപ്പ് (ലിംക).

 

റിസപ്ഷന്‍ കമ്മിറ്റി:

 

മാത്യു അലക്‌സാണ്ടര്‍, ഷാജിമോന്‍ കെ ഡി, ജോയി അഗസ്തി,  റാണി ജേക്കബ്, ഫെമി റൊണാള്‍ഡ്, റീനാ ബിനു

 

സ്റ്റേജ് മാനേജമെന്റ് കമ്മിറ്റി: 

 

അനില്‍ ഹരി, അശ്വതി പ്രസന്നന്‍, ബെന്നി ജോസഫ്, ജെറിന്‍ ജോസ്, ബിനോയ് മാത്യു, അഭിറാം, ബിജോയ് തോമസ്, ബിനു തോമസ്, ജില്‍സണ്‍ ജോസഫ്, ജെനീഷ് കുരുവിള, 

 

ലൈറ്റ് ആന്‍ഡ് സൗണ്ട് അറേഞ്ച്‌മെന്റ്‌സ്: 

 

ബെന്നി ജോസഫ്

 

അവാര്‍ഡ് സെറിമണി കോര്‍ഡിനേഷന്‍ കമ്മിറ്റി: 

 

ജോസ് മാത്യു, രാകേഷ് ജോര്‍ജ്, സുനില്‍ മാത്യു, ജൂലിയസ് ജോസ്, മഹേഷ് മുരളി, ഷിജി പോള്‍, ബിജു ചാക്കോ.

 

ഇനാഗുറല്‍ സെറിമണി കോര്‍ഡിനേഷന്‍ കമ്മിറ്റി:

 

സിന്നി ജേക്കബ്, ജോസ് ജോസഫ്, ലിറ്റോ ടൈറ്റസ്, ഷിബു ജോണ്‍, അനീഷ് ആന്റണി, റോസ്ബിന്‍ സെബാസ്റ്റിയന്‍. അഗസ്റ്റിന്‍ തേജസ് ടോം.

 

അപ്പീല്‍ കമ്മിറ്റി: 

 

അലക്സ് വര്‍ഗീസ്, ഷാജി വരാകുടി, സനോജ് വര്‍ഗീസ്

 

സേഫ് ഗാര്‍ഡിംഗ് & ഫസ്റ്റ് എയ്ഡ് കമ്മിറ്റി:

 

ജില്‍സണ്‍ ജോസഫ്, സോണിയ ജെറിന്‍, ജെനീഷ് കുരുവിള

 

ഗ്രൗണ്ട് കണ്‍ട്രോള്‍ കമ്മിറ്റി:

 

ജേക്കബ് വര്‍ഗീസ്, എല്‍ദോസ് സണ്ണി, ഹരികുമാര്‍ ഗോപാലന്‍, സനില്‍ ബാലകൃഷ്ണന്‍, വിപിന്‍ വര്‍ഗീസ്

 

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയുടെ സ്‌പോണ്‍സേര്‍സ്:

 

ടൈറ്റില്‍ സ്‌പോണ്‍സര്‍ - 

 

ഡോ. സൈമണ്‍സ് അക്കാദമി (Dr. Simon's  Academy).

 

സ്‌പോണ്‍സേഴ്സ്:

 

മദര്‍ ഇന്ത്യ കിച്ചന്‍, വിറാള്‍ (Mother India Kitchen, Virral).

 

പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്സ് (Paul John & co oslicitors).

 

ജിയാ ട്രാവല്‍സ് ആന്‍ഡ് ഹോളിഡേയ്സ് (Gia Travels and Holidays).

 

സേവ്യേഴ്‌സ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (Xaviers Accounts &Registered Auditors).

 

റോസ്റ്റര്‍ കെയര്‍ (Roster Care).

 

ഏലൂര്‍ സ്റ്റഡി അബ്രോഡ് (Ealoor Study Abroad UK).

 

എല്‍ ടി സി ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി (LTC Global Consultancy).

 

ബോബ് കെയര്‍ ഹെല്‍ത്ത് കെയര്‍ ഏജന്‍സി (Bob Care).

 

മാസ് ഹൈപ്പര്‍ മാര്‍ക്കറ്റ് (MAAS Hypermarket).

 

ഓറ ക്ലോത്തിങ് ആന്‍ഡ് ജുവല്ലറി (AURA Clothing and Jewelry).

 

പാര്‍ക്ക് ഹാള്‍ റിസോര്‍ട്ട് & സ്പാ (Park Hall Park Hall Reosrt & Spa).

 

ലൈഫ് ലൈന്‍ പ്രൊട്ടക്ട് മോര്‍ട്ടഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ് സെര്‍വീസ് (LifeLine Protect Limited). 

 

ക്ലിക്ക്2ബ്രിംഗ് ഗ്രോസറീസ്, മാഞ്ചസ്റ്റര്‍ (Click to Bring Groceries, Manchester).

 

ജോവന്‍ പെര്‍ഫ്യൂംസ് (Joven Perfume).

 

ബുക്ക് ബോക്‌സ് യു കെ (Book Box UK).

 

വിഷ്വല്‍ പാര്‍ട്ണര്‍: ANF

 

സോഫ്റ്റ്വെയര്‍ പാര്‍ട്ടണര്‍ : 

 

ജെ എം പി സോഫ്റ്റ് വെയര്‍ (JMP Software).

 

മീഡിയ പാര്‍ട്ടണര്‍  - UUKMA NEWS.

 

കാറ്ററിംഗ് പാര്‍ട്ടണര്‍ : Mother India Kitchen, Wirral. 

 

ഫോട്ടോഗ്രാഫി പാര്‍ട്ണര്‍: Jeevan Photography.

 

ഇവന്റ് സപ്പോര്‍ട്ടേഴ്സ്: 

 

UUKMA Nurses Forum, 

UUKMA  Charity Foundation (UCF), 

UUKMA She Leads, 

UUKMA Youth,

UUKMA Samskarika Vedi,

UUKMA Malayalam Academy.

 

ദേശീയ കലാമേളയിലേക്ക് യോഗ്യത നേടാന്‍ അവസരം

നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളയില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കും ദേശീയ കലാമേളയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കും.

നവംബര്‍ ഏഴിന് ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന പതിനേഴാമത്  യുക്മ ദേശീയ കലാമേളയിലേക്കുള്ള നോര്‍ത്ത് വെസ്റ്റ് റീജിയണിന്റെ പ്രതിഭകളെ കണ്ടെത്തുന്ന വേദി കൂടിയായിരിക്കും ഈ കലാമേള.

നൂറുകണക്കിന് മത്സരാര്‍ത്ഥികളും കുടുംബാംഗങ്ങളും കലാസ്‌നേഹികളും ഒരുമിക്കുന്ന ഒക്ടോബര്‍ 3-ലെ കലാമാമാങ്കത്തെ വരവേല്‍ക്കാന്‍ ലിവര്‍പൂള്‍ ഒരുങ്ങിക്കഴിഞ്ഞു.

 

കലാമേളയില്‍ ഈ വര്‍ഷം റെക്കോര്‍ഡ് മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നതിനാല്‍ സമയബന്ധിതമായി മത്സരങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി രാവിലെ 8.30 ന് രജിസ്‌ട്രേഷന്‍ നടപടികള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കി കൃത്യം 9 മണിക്ക് തന്നെ മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. കലാമത്സരങ്ങളില്‍  പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ സമയം ക്രമം പാലിക്കണമെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

 

കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്ക് വേണ്ടി രാവിലെ പ്രഭാത ഭക്ഷണം മുതല്‍ മദര്‍ ഇന്ത്യാ കിച്ചന്‍, വിറാള്‍ ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണശാല ക്രമീകരിച്ചിട്ടുണ്ട്. മത്സരങ്ങള്‍ തീരുന്നതുവരെ സമയാസമയങ്ങളില്‍ നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നതാണ്.

 

കലാമേളയെ മികച്ച വിജയമാക്കി മാറ്റുന്നതിനായി നോര്‍ത്ത് വെസ്റ്റ് റീജിയണിലെ മുഴുവന്‍ അംഗ അസോസിയേഷനുകളുടെയും മലയാളി സമൂഹത്തിന്റെയും പിന്തുണയും സഹകരണവും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

 

കലാമേള കമ്മിറ്റിക്കുവേണ്ടി നാഷണല്‍ കമ്മിറ്റി അംഗം ബിജു പീറ്റര്‍,  യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, ജനറല്‍ സെക്രട്ടറി സനോജ് വര്‍ഗീസ്, ആര്‍ട്‌സ് കോ-ഓര്‍ഡിനേറ്റര്‍ രാജീവ് സി.പി, ട്രഷറര്‍ ഷാരോണ്‍ ജോസഫ് എന്നിവര്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

 

കലാമേള വേദിയുടെ വിലാസം:

 

BROUGHTON HALL CATHOLIC HIGH SCHOOL,

YEW TREE LN WEST DERBY,

LIVERPOOL, L12 9HJ     

 

 

 

അനില്‍ ഹരി

(പി ആര്‍ ഒ, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍്)

 




കൂടുതല്‍വാര്‍ത്തകള്‍.