CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
28 Minutes 2 Seconds Ago
Breaking Now

കലാപ്രതിഭകളേ, ഇനി വൈകേണ്ട; യുക്മ ഡോ. സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേളയുടെ രജിസ്ട്രേഷന്‍ സെപ്റ്റംബര്‍ 26-ന് അവസാനിക്കും

ലിവര്‍പൂള്‍: നോര്‍ത്ത് വെസ്റ്റ് റീജിയണിലെ മലയാളി കലാപ്രതിഭകള്‍ ഒരേ വേദിയില്‍ മാറ്റുരയ്ക്കുന്ന ഏറ്റവും വലിയ കലാ മാമാങ്കമായ യുക്മ ഡോ. സൈമണ്‍സ് അക്കാദമി ഓഫ് സയന്‍സ് നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 3 ശനിയാഴ്ച ലിവര്‍പൂളില്‍ അരങ്ങേറും. കലാമേളയ്ക്കുള്ള ഒരുക്കങ്ങള്‍ സജീവമായി പുരോഗമിക്കുന്നതിനിടെ മത്സരാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ നാളെ സെപ്റ്റംബര്‍ 26 ശനിയാഴ്ച രാത്രി 12 മണിക്ക് അവസാനിക്കും. രജിസ്‌ട്രേഷന്‍ നാളെ പൂര്‍ത്തിയാകാനിരിക്കെ ഇത്തവണ മത്സരാര്‍ത്ഥികളുടെ പ്രാതിനിധ്യം റെക്കോര്‍ഡ് കടക്കുമെന്നുറപ്പായി.  റീജിയണിലെ വിവിധ അംഗ അസോസിയേഷനുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ഇത്തവണ ലഭിച്ചുവരുന്നത്. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത മത്സരാര്‍ത്ഥികള്‍ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ തങ്ങളുടെ അംഗ അസോസിയേഷനുകളുമായി ബന്ധപ്പെട്ട് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ നേതൃത്വം അഭ്യര്‍ത്ഥിച്ചു. 

ഡോ. സൈമണ്‍സ് അക്കാദമി ഓഫ് സയന്‍സ് ടൈറ്റില്‍ സ്‌പോണ്‍സറാകുന്ന ഇത്തവണത്തെ കലാമേളയ്ക്ക് ലിവര്‍പൂളിലെ Broughton Hall Catholic High School വേദിയാകും. നോര്‍ത്ത് വെസ്റ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാപ്രതിഭകളുടെ ആവേശകരമായ മത്സരങ്ങള്‍ക്കാണ് ഒക്ടോബര്‍ 3-ന് ലിവര്‍പൂള്‍ സാക്ഷ്യം വഹിക്കുക. 

വിവിധ പ്രായവിഭാഗങ്ങളിലായി അരങ്ങേറുന്ന മത്സരങ്ങളില്‍ സംഗീതം, നൃത്തം തുടങ്ങി നിരവധി കലാ ഇനങ്ങളില്‍ പ്രതിഭകള്‍ മാറ്റുരയ്ക്കും. വേദികളില്‍ വിജയത്തിനായുള്ള പോരാട്ടം നടക്കുമ്പോള്‍, വേദിക്ക് പുറത്തും കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും കലാസ്‌നേഹികളുടെയും ഒത്തുചേരല്‍ കലാമേളയ്ക്ക് ഉത്സവാന്തരീക്ഷം പകരും. 

കലാമേളയുടെ നിയമാവലി, മത്സര ഇനങ്ങള്‍, പ്രായവിഭാഗങ്ങള്‍, രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങിയ വിശദവിവരങ്ങള്‍ അതത് യുക്മ അംഗ അസോസിയേഷനുകളില്‍ നിന്ന് ലഭ്യമാണ്. യുക്മയുടെ അംഗ അസോസിയേഷനുകളില്‍ അംഗത്വമുള്ളവര്‍ക്കാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരം. 

രജിസ്ട്രേഷന്‍ അവസാനിക്കാന്‍ ഇനി ഒരു ദിവസം മാത്രം ശേഷിക്കുന്ന സാഹചര്യത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാളെ സെപ്റ്റംബര്‍ 26-നകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സംഘാടകര്‍ ഓര്‍മ്മിപ്പിച്ചു. 

 

രജിസ്ട്രേഷന്‍ അവസാന തീയതി: സെപ്റ്റംബര്‍ 26 ശനിയാഴ്ച

 

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക:

 

കലാമേള കോ-ഓര്‍ഡിനേറ്റര്‍: രാജീവ് - 07578 222752

പ്രസിഡന്റ്: ഷാജി തോമസ് വരാക്കുടി - 07727 604242

സെക്രട്ടറി: സനോജ് വര്‍ഗീസ് - 07411 300076

ട്രഷറര്‍: ഷാരോണ്‍ ജോസഫ് - 07901 603309

നാഷണല്‍ കമ്മിറ്റി അംഗം: ബിജു പീറ്റര്‍ - 07970 944925

ഇമെയില്‍: uukmanwrc@gmail.com                                                                                   

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേള സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍:

 

ഡോ. സൈമണ്‍സ് അക്കാദമി ഓഫ് സയന്‍സ് (Dr. Simon's Academy of science), ലൈഫ് ലൈന്‍ മോര്‍ട്ടഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ് സെര്‍വീസ്സ് (LifeLine Protect Limited), ജെ എം പി സോഫ്റ്റ് വെയര്‍ (JMP Software ), പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്സ് (Paul John & co solicitors), സേവ്യേഴ്‌സ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (Xaviers Accounts &Registered Auditors), ബോബ് കെയര്‍ ഹെല്‍ത്ത് കെയര്‍ ഏജന്‍സി (Bob Care),  ജിയാ ട്രാവല്‍സ് ആന്‍ഡ് ഹോളിഡേയ്സ് (Gia Travels and Holidays ), ഏലൂര്‍ സ്റ്റഡി അബ്രോഡ് (Ealoor Study Abroad UK). ക്ലിക്ക്2ബ്രിംഗ് ഗ്രോസറീസ് (Click to Bring Groceries ), ഓറ ക്ലോത്തിങ് ആന്‍ഡ് ജുവല്ലറി (AURA Clothing and Jewelry), പാര്‍ക്ക് ഹാള്‍ റിസോര്‍ട്ട് & സ്പാ (Park Hall Park Hall Resort & Spa), Book Box UK, JOVEN PROMISE.

 

കലാമേള വേദിയുടെ വിലാസം:

 

BROUGHTON HALL CATHOLIC HIGH SCHOOL,

YEW TREE LN WEST DERBY,

LIVERPOOL, L12 9HJ                         

 

അനില്‍ ഹരി

(പി ആര്‍ ഒ, യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍്)

 




കൂടുതല്‍വാര്‍ത്തകള്‍.