CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 8 Minutes 55 Seconds Ago
Breaking Now

പാരമ്പര്യത്തിലൂന്നി ഓണാഘോഷം ; ഗില്‍ഫോര്‍ഡ് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ഓണാഘോഷം ശ്രദ്ധേയമായി

ഗില്‍ഫോര്‍ഡ് ജേക്കബ്‌സ് വെല്‍ ഹാളില്‍ നടന്ന ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി കുടുംബാംഗങ്ങള്‍ പങ്കെടുത്തു.

യുകെയിലെ ഗില്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണാഘോഷം സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും മനോഹരമായ  ദൃശ്യാവിഷ്‌കാരമായി.

ഗില്‍ഫോര്‍ഡ് ജേക്കബ്‌സ് വെല്‍ ഹാളില്‍ നടന്ന ആഘോഷത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നിരവധി കുടുംബാംഗങ്ങള്‍ പങ്കെടുത്തു. വ്യത്യസ്തമായ കലാ കായിക വിനോദ പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നത്.

പൂക്കളൊരുങ്ങി ഊഷ്മകളമായ വരവേല്‍പ്പാണ് മാവേലിയ്ക്ക് ഒരുക്കിയത്. ജിഎംസിഎ ഭാരവാഹികള്‍ ഭദ്രദീപം കൊളുത്തി ആഘോഷ പരിപാടികളുടെ ഔപചാരിക ഉഥ്ഘാടനം നിര്‍വ്വഹിച്ചു. ലോക കേരള സഭാംഗം സിഎ ജോസഫ് തിരുവോണ സന്ദേശം നല്‍കി. 

ജിഎംസിഎ പ്രസിഡന്റ് മോളി ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിക്‌സണ്‍ ആന്റണി സ്വാഗതം പറഞ്ഞു.

പിന്നീട് നൃത്ത കലാ പരിപാടികള്‍ വേദിയില്‍ അരങ്ങേറി. കേരള പാരമ്പര്യത്തിന്റെ ദൃശ്യാവിഷ്‌കാരമായി മാറിയ തീം ഡാന്‍സ്, ഏറെ വിസ്മയിപ്പിക്കുന്ന കാഴ്ചയായി. കേരള സംസ്‌കാരത്തിന്റെ വിവിധ മുഖങ്ങള്‍ കലാരൂപങ്ങളിലൂടെ വേദിയില്‍ അവതരിപ്പിച്ചതും പരിപാടികളെ ശ്രദ്ധേയമാക്കി.

ഓണാഘോഷത്തിന്റെ ഭാഗമായി ജിഎംസിഎയിലെ വനിതകള്‍ ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിരയും ഹൃദ്യമായി. വടംവലി മത്സരവും ഏവരിലും ആവേശം പടര്‍ത്തി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

മാവേലിയായി എത്തിയ ബേസിലിന്റെ പ്രകടനം ഏവരിലും കൗതുകമുണര്‍ത്തി. 

വിവിധ കായിക വിനോദ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ കൈമാറി.

ഈ വര്‍ഷത്തെ ഓണാഘോഷത്തിന് നേതൃത്വം നല്‍കിയത് സെക്രട്ടറി നിക്‌സണ്‍ ആന്റണി, ട്രഷറര്‍ സ്‌നോബിന്‍ മാത്യു, ജോയിന്റ് സെക്രട്ടറി ബിനോയ് ജോസഫ് എന്നിവരോടൊപ്പം എക്‌സിക്യുട്ടിവ് അംഗങ്ങളായ ജിന്‍സി കേരത്, ഷിജു മത്തായി, മാര്‍ട്ടിന്‍ ജോസഫ്, അനുഷ തോമസ്, ക്ലീറ്റസ് സ്റ്റാഫന്‍, സനു ബേബി, എല്‍ദോസ് പുളിവേലില്‍ എന്നിവരാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.