CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 33 Seconds Ago
Breaking Now

ടോണ്‍ടണ്‍ മലയാളി കമ്മ്യൂണിറ്റിയുടെ ഗ്രാന്‍ഡ് ഓണം ആഘോഷം 2026 വിപുലമായ ആഘോഷത്തോടെ കൊണ്ടാടി

ആവേശകരമായ ഓണക്കളികളോടെയാണ് ആഘോഷദിനത്തിന് തുടക്കമായത്.

ടോണ്‍ടണ്‍ മലയാളി കമ്മ്യൂണിറ്റി (ടിഎംസി ) സംഘടിപ്പിച്ച ഗ്രാന്‍ഡ് ഓണം ആഘോഷം 2026 സെപ്റ്റംബര്‍ 19-ന് Oake Village & District Hall-ല്‍ വിപുലമായ പരിപാടികളോടെ നടന്നു. കേരളീയ പാരമ്പര്യവും സംസ്‌കാരവും കലാപരിപാടികളും ഒരുമിച്ചുചേര്‍ന്ന ആഘോഷത്തില്‍ നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.

കൗണ്‍സിലര്‍ വനേസ ഗാര്‍സൈഡ്, കൗണ്‍സിലര്‍ ലീ ബേക്കര്‍, ഡോ. മന്‍സൂര്‍ ജുമാ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. മുഖ്യാതിഥികളോടൊപ്പം ടിഎംസി  പ്രസിഡന്റ് ലാനിന്‍ കുമാറും സെക്രട്ടറി ദിലീപ് നായരും ചേര്‍ന്ന് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിച്ചു.

ആവേശകരമായ ഓണക്കളികളോടെയാണ് ആഘോഷദിനത്തിന് തുടക്കമായത്. തുടര്‍ന്ന് പരമ്പരാഗത ഓണസദ്യ, ടോണ്ടന്‍ ബീറ്റ്‌സ് അവതരിപ്പിച്ച ചെണ്ടമേളം, ആവേശകരമായ ഫ്‌ലാഷ്മോബ് എന്നിവ ആഘോഷത്തിന് കൂടുതല്‍ നിറം പകര്‍ന്നു.

ദിവസത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ നൃത്തോത്സവം  2026 തിരുവാതിര മത്സരത്തില്‍ ടോണ്‍ടണ്‍, പ്ലൈമത്ത്, യോവില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു.

മത്സരത്തില്‍ ടോണ്‍ടണിലെ  ടീം ചിലങ്ക  ഒന്നാം സ്ഥാനം നേടി. പ്ലൈമത്തിലെ ടീം നാട്യശാസ്ത്ര രണ്ടാം സ്ഥാനവും യോവിലിലെ ടീം റൈംസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണച്ചിരികള്‍  2026 ഓണവേഷ ഫോട്ടോ മത്സരത്തിലെ വിജയികളെയും ചടങ്ങില്‍ ആദരിച്ചു. എമിലി ജോണ്‍ മലയാളി മങ്ക  2026 ആയും ജോര്‍ജ് സ്‌കറിയ കേരള ശ്രീമാന്‍  2026 ആയും തിരഞ്ഞെടുക്കപ്പെട്ടു.

കുട്ടികളുടെ പ്രത്യേക ഫാഷന്‍ ഷോ, വിവിധ സാംസ്‌കാരിക പരിപാടികള്‍, Duo Tones, Treasure Beats എന്നിവരുടെ സംഗീതവിരുന്ന്, ആവേശകരമായ ഡിജെ നൈറ്റ് എന്നിവയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.

കേരളീയ സംസ്‌കാരവും പാരമ്പര്യവും സമൂഹ ഐക്യവും ഒരുമിച്ച് ആഘോഷിച്ച ഈ പരിപാടി, ടോണ്‍ടണ്‍ മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭവമായി മാറി. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.