CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 26 Seconds Ago
Breaking Now

ഫ്‌ളൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാന്‍ പൈലറ്റ് 'പറക്കാന്‍ പഠിച്ചത്' ബ്രിട്ടനില്‍; ഇസ്രയേലില്‍ ഒരു 9/11 സൃഷ്ടിക്കാന്‍ മോഹം ഉദിച്ചത് എപ്പോള്‍?

ഇംഗ്ലണ്ടിലെ പൈലറ്റ് ട്രെയിനിംഗ് കമ്പനിയായ എല്‍3 എയര്‍ലൈന്‍ അക്കാഡമിയില്‍ അല്‍ ഹമാമി ട്രെയിനിംഗ് നേടിയിട്ടുള്ളതായി വ്യക്തമായത്

ഇസ്രയേലിനെ അക്രമിക്കാന്‍ ലോകത്തിന്റെ പല ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നതിനിടെ അവിടേക്ക് പറന്ന വിമാനം റാഞ്ചി 9/11 സൃഷ്ടിക്കാന്‍ ശ്രമിച്ച സഹപൈലറ്റിന്റെ കഥ ഞെട്ടലോടെയാണ് സാമാന്യ മനുഷ്യര്‍ കേട്ടത്. വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാനി പൈലറ്റ് പറക്കാന്‍ പഠിച്ചത് ബ്രിട്ടനിലെ പൈലറ്റ് ട്രെയിനിംഗ് കമ്പനിയിലാണെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 

29-കാരന്‍ ഹമാം അല്‍ ഹമാമിയാണ് ഫ്‌ളൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച് പിടിയിലായത്. ഇന്ത്യക്കാരനായ ക്യാപ്റ്റന്‍ സ്മിത്ത് മച്ഛാറിനെ കൊന്ന് വിമാനം പിടിച്ചെടുത്ത് ഇടിച്ചിറക്കാനായിരുന്നു പദ്ധതി. എന്നാല്‍ സ്മിത്ത് മച്ഛാര്‍ കുത്തേറ്റിട്ടും ഹമാമിയെ പ്രതിരോധിക്കുകയും, വിമാനത്തിന്റെ കോക്ക്പിറ്റ് വാതില്‍ തുറന്ന് നല്‍കുകയും ചെയ്തതാണ് പദ്ധതി പൊളിച്ചത്. Passengers file out of the rear of the plane, which appeared to show a section of the rudder missing, after it landed in Saudi Arabia

29 സെക്കന്‍ഡില്‍ 14,000 അടി താഴേക്ക് പതിച്ച വിമാനത്തിന്റെ നിയന്ത്രണം യാത്രക്കാരും, ക്രൂവും ചേര്‍ന്ന് തിരിച്ചുപിടിച്ച് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിട്ടുള്ള അല്‍ ഹമാമി മുന്‍പ് ഒമാന്റെ നാഷണല്‍ എയര്‍ലൈനില്‍ ട്രെയിനിയായിരുന്നു. എന്നാല്‍ സിറിയയില്‍ തീവ്രവാദ ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി വ്യക്തമായതോടെ ഇയാളുടെ ഉദ്ദേശത്തില്‍ ആശങ്ക ഉയരുകയും, ഒമാനില്‍ വിമാനം പറപ്പിക്കുന്നതില്‍ നിന്നും നീക്കുകയുമായിരുന്നു. 

ഇതിനിടെയാണ് ഇംഗ്ലണ്ടിലെ പൈലറ്റ് ട്രെയിനിംഗ് കമ്പനിയായ എല്‍3 എയര്‍ലൈന്‍ അക്കാഡമിയില്‍ അല്‍ ഹമാമി ട്രെയിനിംഗ് നേടിയിട്ടുള്ളതായി വ്യക്തമായത്. ഇംഗ്ലണ്ടില്‍ ഒന്നിലേറെ കമ്പനി സെന്ററുകളില്‍ ഇയാള്‍ പരിശീലിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.