CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 19 Seconds Ago
Breaking Now

ജര്‍മ്മനിയില്‍ 16 കാരിയെ കടന്നുപിടിച്ച് റോബോട്ട് ; ലൈംഗീകമായി ഉപദ്രവിച്ചു

മാര്‍വലിന്റെ 'അയണ്‍ മാന്‍' കഥാപാത്രത്തിന് സമാനമായ രൂപത്തിലുള്ളതായിരുന്നു റോബോട്ട്.

പതിനാറുകാരിക്ക് നേരെ റോബോട്ട് ലൈംഗികാതിക്രമം നടത്തിയതായി റിപ്പോര്‍ട്ട്. ജര്‍മനിയിലെ കൊളോണിലാണ് സംഭവം. റിമോട്ട് കണ്‍ട്രോള്‍ വഴി റോബോട്ടിനെ പ്രവര്‍ത്തിപ്പിച്ച രണ്ട് കൗമാരക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. മാര്‍വലിന്റെ 'അയണ്‍ മാന്‍' കഥാപാത്രത്തിന് സമാനമായ രൂപത്തിലുള്ളതായിരുന്നു റോബോട്ട്.

ഞായറാഴ്ച രാത്രി ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിന് മുന്നില്‍ കൂട്ടുകാരുമായി നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് പിന്നിലൂടെ എത്തിയ റോബോട്ട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഈ സംഭവങ്ങളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തത്സമയം സംപ്രേക്ഷണം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

റോബോട്ടിനെയും ഫോണുകളും പോലീസ് പിടിച്ചെടുത്തു. ചുവപ്പും സ്വര്‍ണ നിറവുമുള്ള, ഏകദേശം 1.2 മീറ്റര്‍ ഉയരമുള്ള റോബോട്ടാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കൊളോണ്‍ പോലീസ് പ്രതികളുടെ കാറിന്റെ ബൂട്ടില്‍ നിന്ന് റോബോട്ടിനെ കണ്ടെത്തുകയും പിടിച്ചെടുക്കുകയും ചെയ്തു. റോബോട്ടിന്റെ 16 വയസ്സുള്ള ഉടമയുടെയും കൂടെയുണ്ടായിരുന്ന 19 വയസ്സുകാരന്റെയും മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടിയെ ബോധപൂര്‍വം ഉപദ്രവിക്കാനാണോ റോബോട്ടിനെ റിമോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിച്ചത് എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. കസ്റ്റഡിയിലെടുത്ത റോബോട്ടിന്റെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ലൈംഗികാതിക്രമ കേസ് രജിസ്റ്റര്‍ ചെയ്ത് കൊളോണ്‍ പോലീസ് ക്രിമിനല്‍ അന്വേഷണം ആരംഭിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.