CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 22 Seconds Ago
Breaking Now

'ഇസ്ലാം ഫ്രാന്‍സിനെ പിടിച്ചെടുക്കുന്നു'; വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ ട്രംപിന്റെ വിവാദ പരാമര്‍ശം

ഫ്രാന്‍സില്‍ നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ട കുടിയേറ്റമാണെന്നും ഇത് സ്‌കൂളുകളുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്നും ഫ്രാന്‍സിനെ ഇസ്ലാം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഫ്രാന്‍സില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ കൂട്ട കുടിയേറ്റവും ഇസ്ലാമിക സ്വാധീനവുമാണെന്ന വിവാദ പരാമര്‍ശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്‌കൂള്‍ ഫണ്ടിങ് വര്‍ധിപ്പിക്കുക, ക്ലാസ് മുറികളിലെ തിരക്ക് കുറയ്ക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

ഫ്രാന്‍സില്‍ നടക്കുന്നത് നിയന്ത്രണാതീതമായ കൂട്ട കുടിയേറ്റമാണെന്നും ഇത് സ്‌കൂളുകളുമായി ബന്ധപ്പെട്ട പ്രശ്‌നമല്ലെന്നും ഫ്രാന്‍സിനെ ഇസ്ലാം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

സെപ്റ്റംബര്‍ മധ്യത്തോടെ പാരിസ് മേഖലയിലാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഫ്രാന്‍സിലെ വിവിധ പ്രമുഖ നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുള്ള വിദ്യാര്‍ഥി പ്രതിഷേധത്തെ കുടിയേറ്റവും മതവുമായി ബന്ധപ്പെടുത്തി ട്രംപ് നടത്തിയ പരാമര്‍ശം പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.

കൂടുതല്‍വാര്‍ത്തകള്‍.