CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 15 Minutes 41 Seconds Ago
Breaking Now

'എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചു'; സമാധാന നൊബേലിനായി വീണ്ടും അവകാശവാദവുമായി ട്രംപ്

'മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് താന്‍ ചെയ്തിട്ടുള്ളത്. വീമ്പുപറയുന്നതല്ല, വസ്തുതകള്‍ പറയുകയാണ്. എട്ട് യുദ്ധങ്ങളാണ് താന്‍ അവസാനിപ്പിച്ചത്.

സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനായി വീണ്ടും അവകാശവാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2026ലെ സമാധാന നൊബേല്‍ പുരസ്‌കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ട്രംപ് വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയത്. എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചതാണ് തന്റെ പ്രധാന നേട്ടമെന്നും മറ്റൊരു സംഘര്‍ഷം കൂടി ഉടന്‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

'മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് താന്‍ ചെയ്തിട്ടുള്ളത്. വീമ്പുപറയുന്നതല്ല, വസ്തുതകള്‍ പറയുകയാണ്. എട്ട് യുദ്ധങ്ങളാണ് താന്‍ അവസാനിപ്പിച്ചത്. ഒരു പ്രസിഡന്റും ഇത്രയും യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ടാകില്ല' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. നൊബേല്‍ കമ്മിറ്റി തനിക്ക് പുരസ്‌കാരം നല്‍കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും, എന്നാല്‍ താന്‍ സമാധാനത്തിനായി ചെയ്ത കാര്യങ്ങള്‍ അവഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ-പാകിസ്ഥാന്‍, ഇസ്രയേല്‍-ഇറാന്‍, കംബോഡിയ-തായ്ലന്‍ഡ്, സെര്‍ബിയ-കൊസോവോ, റുവാണ്ട-കോംഗോ, ഈജിപ്ത്-എത്യോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ തുടങ്ങിയ സംഘര്‍ഷങ്ങളില്‍ ഇടപെട്ട് സമാധാനം കൊണ്ടുവന്നെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാല്‍ ഈ സംഘര്‍ഷങ്ങളിലെല്ലാം തന്റെ ഇടപെടലിന്റെ വ്യാപ്തി സംബന്ധിച്ച് ഒരേ നിലപാടല്ല ബന്ധപ്പെട്ട രാജ്യങ്ങള്‍ സ്വീകരിച്ചിട്ടുള്ളത്. ചില മേഖലകളില്‍ പിന്നീട് വീണ്ടും സംഘര്‍ഷങ്ങളും ഉണ്ടായിട്ടുണ്ട്.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെട്ടാണ് വെടിനിര്‍ത്തല്‍ സാധ്യമാക്കിയതെന്ന ട്രംപിന്റെ വാദം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. സൈനിക നടപടി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ധാരണ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നിലവിലുള്ള സൈനിക ചാനലുകളിലൂടെയാണ് നേരിട്ട് ഉണ്ടായതെന്നും മൂന്നാംകക്ഷി മധ്യസ്ഥത ഉണ്ടായിട്ടില്ലെന്നുമാണ് ഇന്ത്യ വ്യക്തമാക്കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.