CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 15 Minutes 49 Seconds Ago
Breaking Now

മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കൊന്ന് ഡ്രമ്മിലാക്കി സിമന്റ് മിശ്രിതമൊഴിച്ച കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തര്‍പ്രദേശ് മീററ്റിലെ പ്രാദേശിക കോടതി ബുധനാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്.

രാജ്യത്തെ നടുക്കിയ മീററ്റ് നീല ഡ്രം കൊലപാതകക്കേസില്‍ പ്രതികളായ ഭാര്യ മുസ്‌കാന്‍ റസ്തോഗിക്കും കാമുകന്‍ സാഹില്‍ ശുക്ലയ്ക്കും വധശിക്ഷ. മുന്‍ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ് രാജ്പുത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഉത്തര്‍പ്രദേശ് മീററ്റിലെ പ്രാദേശിക കോടതി ബുധനാഴ്ച ശിക്ഷ പ്രഖ്യാപിച്ചത്. 126 തവണ വാദം കേട്ടതിനും 22 സാക്ഷികളുടെ മൊഴികള്‍ പരിശോധിച്ചതിനും ശേഷമാണ് ജില്ലാ ജഡ്ജി അരവിന്ദ് കുമാര്‍ മിശ്ര ശിക്ഷ വിധിച്ചത്.

സൗരഭിനെ കൊലപ്പെടുത്താന്‍ ഭാര്യയും കാമുകനും ഗൂഢാലോചന നടത്തിയെന്നും മൃതദേഹം കഷണങ്ങളാക്കി നീല നിറത്തിലുള്ള വലിയ പ്ലാസ്റ്റിക് ഡ്രമ്മില്‍ സിമന്റും മണലും ഉപയോഗിച്ച് ഒളിപ്പിച്ചെന്നും കോടതി കണ്ടെത്തിയിരുന്നു. രണ്ടാഴ്ച മുന്‍പ് ഇരുവരെയും കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചരുന്നു.

2025 മാര്‍ച്ച് മൂന്നിന് മീററ്റിലെ ഇന്ദ്ര നഗറിലുള്ള വീട്ടില്‍വച്ച് മുസ്‌കാന്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ഭര്‍ത്താവായ സൗരഭിനെ ബോധരഹിതനാക്കുകയും തുടര്‍ന്ന് വീട്ടിലെത്തിയ സാഹിലിന്റെ സഹായത്തോടെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്തത്. പിന്നീട് മൃതദേഹം കഷണങ്ങളാക്കി ബാത്ത്‌റൂമില്‍വച്ച് ഒളിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. പിന്നീട് ദുര്‍ഗന്ധം പുറത്തുവരാതിരിക്കാനായി മൃതദേഹത്തിന്റെ കഷണങ്ങള്‍ നീല പ്ലാസ്റ്റിക് ഡ്രമ്മിലാക്കി. തുടര്‍ന്ന് മണലും സിമന്റും ചേര്‍ത്ത മിശ്രിതം ഒഴിച്ച് ഡ്രം അടച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

കൊലയ്ക്ക് പിന്നാലെ ഇരുവരും ഹിമാചല്‍ പ്രദേശിലേക്ക് പോയി. സൗരഭ് ജീവനോടെയുണ്ടെന്നും യാത്രയിലാണെന്നും തോന്നിപ്പിക്കാന്‍ മുസ്‌കാന്‍ ഭര്‍ത്താവിന്റെ ഫോണില്‍നിന്ന് ബന്ധുക്കള്‍ക്ക് സന്ദേശങ്ങള്‍ അയച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 2025 മാര്‍ച്ച് 17ന് ബന്ധുക്കള്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് വീട്ടിലെത്തി അധികൃതരുടെ സഹായത്തോടെ പരിശോധന നടത്തുകയായിരുന്നു. ഡ്രം തുറന്നപ്പോഴാണ് സൗരഭിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് അന്വേഷണത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ മുസ്‌കാനെയും സാഹിലിനെയും അറസ്റ്റ് ചെയ്തു.

 




കൂടുതല്‍വാര്‍ത്തകള്‍.