CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 15 Minutes 41 Seconds Ago
Breaking Now

ജന്തര്‍ മന്തറിലെ പ്രതിഷേധം: രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വീണ്ടും എഫ്‌ഐആര്‍

പൊലീസിനെ കയ്യേറ്റം ചെയ്തുവെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാണ് കേസ്.

രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വീണ്ടും എഫ്ഐആര്‍. ഡല്‍ഹി പൊലീസിന്റെതാണ് നടപടി. ഗ്യനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിലാണ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേസ് രജിസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ എതിരെ മൂന്ന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസിനെ കയ്യേറ്റം ചെയ്തുവെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാണ് കേസ്.

രാഷ്ട്രപതിയെ കാണാന്‍ ഇന്‍ഡ്യ മുന്നണിക്ക് അനുമതി ലഭിച്ചേക്കും. അനുമതിനേടി പ്രതിപക്ഷം നേരത്തെ കത്ത് നല്‍കിയിരുന്നു. പത്ത് പ്രധാനപ്പെട്ട നേതാക്കള്‍ക്ക് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്താനാകുമെന്നാണ് അറിയിപ്പ് ലഭിച്ചത്. അതിനിടെ തുടര്‍ച്ചയായ മൂന്നാം ദിനവും മിന്നല്‍ പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് ഇന്‍ഡ്യ സഖ്യം. മമതാ ബാനര്‍ജിയും ഡല്‍ഹിയിലേക്ക് ഉടന്‍ എത്തും.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തില്‍ രാജ്യതലസ്ഥാനം ഇന്നും സംഘര്‍ഷഭരിതമായേക്കും. വന്‍ സേനാവിന്യാസം തലസ്ഥാനത്ത് ഇതിനകം അണിനിരന്നിട്ടുണ്ട്. ജന്തര്‍ മന്തര്‍ പരിസരത്ത് കനത്ത സുരക്ഷയും ഡല്‍ഹി പൊലീസ് ഏര്‍പ്പെടുത്തി. അതേസമയം, പ്രതിപക്ഷ പ്രതിഷേധത്തെ അടിച്ചമര്‍ത്തിയ പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. പ്രതിഷേധ പരിപാടികളും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.

ഗ്യനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്ത് ആകമാനം പ്രതിഷേധമുയര്‍ത്താനുള്ള നീക്കത്തിലാണ് പ്രതിപക്ഷ കക്ഷികളും സിജെപിയും. എസ്‌ഐആറിനെതിരെ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ ഇന്ന് പ്രതിഷേധമുയര്‍ത്താനാണ് സിജെപിയുടെ തീരുമാനം. ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച സമരത്തിന് മുന്നോടിയായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.