CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 12 Minutes 11 Seconds Ago
Breaking Now

നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്

ഗോവയിലെ ഡോണ പൗളയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം

പ്രമുഖ നടനും സംവിധായകനുമായ നാനാ പടേക്കര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ ഡോണ പൗളയിലെ വസതിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏകദേശം 45 മിനിറ്റ് CPR നല്‍കിയെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

1978ല്‍ 'ഗമന്‍' എന്ന ചിത്രത്തിലൂടെയാണ് നാനാ പടേക്കര്‍ സിനിമയിലെത്തിയത്. ഹിന്ദി, മറാത്തി സിനിമകളില്‍ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം 'പരിന്ദ', 'ക്രാന്തിവീര്‍', 'അഗ്‌നിസാക്ഷി', 'ഖാമോഷി: ദ മ്യൂസിക്കല്‍', 'അബ് തക് ഛപ്പന്‍', 'വെല്‍ക്കം' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടി. മികച്ച നടനുള്ളതടക്കം മൂന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ നാനാ പടേക്കറെ 2013ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിരുന്നു.

അഭിനയത്തിന് പുറമെ സംവിധായകനായും എഴുത്തുകാരനായും നാനാ പടേക്കര്‍ ശ്രദ്ധേയനായിരുന്നു. 'പ്രഹാര്‍: ദി ഫൈനല്‍ അറ്റാക്ക്' അടക്കമുള്ള ചിത്രങ്ങളിലൂടെ സംവിധാനത്തിലും തന്റെ സാന്നിധ്യമറിയിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ ഇന്ത്യന്‍ സിനിമാ ലോകത്ത് അനുശോചനപ്രവാഹമാണ്. മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കുന്നതിനായി മെഡിക്കോ-ലീഗല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.