CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 4 Minutes 16 Seconds Ago
Breaking Now

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം; ഉംറാ തീര്‍ത്ഥാടനത്തിന് എത്തിയ ഇന്ത്യക്കാരന്‍ മരിച്ചു

കുടുംബത്തോടൊപ്പം ഉംറ തീര്‍ഥാടനത്തിനായി സൗദിയിലെത്തിയതായിരുന്നു ഇദ്ദേഹം

സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ പൗരന്‍ മരിച്ചു. ഹൈദരാബാദ് സ്വദേശിയും ഐ.ടി ജീവനക്കാരനുമായ അലി മുഹമ്മദലിയാണ് മരണപ്പെട്ടത്. കുടുംബത്തോടൊപ്പം ഉംറ തീര്‍ഥാടനത്തിനായി സൗദിയിലെത്തിയതായിരുന്നു ഇദ്ദേഹം. അലിയുടെ ഭാര്യയും രണ്ട് മക്കളും ഗുരുതര പരിക്കുകളോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരുടെ മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച റിയാദ് വിമാനത്താവളത്തിലെത്തിയ അലിയും കുടുംബവും മദീനയിലേക്ക് പോകാനായി ചെക്ക് ഇന്‍ ചെയ്യുന്നതിനിടെയാണ് ദുരന്തമുണ്ടായത്. റിയാദിന് നേരെ വന്ന മിസൈല്‍ സൗദി പ്രതിരോധ സേന തകര്‍ത്തതിനെ തുടര്‍ന്ന് ഇതിന്റെ അവശിഷ്ടങ്ങള്‍ വിമാനത്താവളത്തില്‍ പതിക്കുകയായിരുന്നു. ഇതിനു പിന്നാലെയുണ്ടായ ശക്തമായ സ്‌ഫോടനത്തിലാണ് അലിക്കും കുടുംബത്തിനും മാരകമായി പരിക്കേറ്റത്.

ആക്രമണത്തില്‍ ഇതുവരെ 12 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ, അമേരിക്ക, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, പാലസ്തീന്‍, സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ പൗരന്മാരും ബംഗ്ലാദേശില്‍ നിന്നുള്ള രണ്ടുപേരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.

സംഭവത്തില്‍ പത്തോളം ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.




കൂടുതല്‍വാര്‍ത്തകള്‍.