CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 55 Minutes 44 Seconds Ago
Breaking Now

നടന്‍ നാനാ പടേക്കറുടെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു

ഡോണ പൗളയിലെ ഓഷ്യന്‍ പാര്‍ക്കിലുള്ള വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ബാംബോളിമിലെ മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.

നടന്‍ നാനാ പടേക്കറുടെ മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ സെക്ഷന്‍ 194 പ്രകാരമാണ് പനജി പോലീസ് കേസ് എടുത്തിരിക്കുന്നത്.

ഡോണ പൗളയിലെ ഓഷ്യന്‍ പാര്‍ക്കിലുള്ള വസതിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ബാംബോളിമിലെ മണിപ്പാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലെ കാഷ്വാലിറ്റി വാര്‍ഡിലെത്തിച്ച അദ്ദേഹത്തിന്റെ മരണം പുലര്‍ച്ചെ 5:20-നാണ് സ്ഥിരീകരിച്ചത്. സംഭവത്തില്‍ പി.എസ്.ഐ നിതിന്‍ നായിക്കിന്റെ നേതൃത്വത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.

ഒക്ടോബര്‍ 8-ന് പുലര്‍ച്ചെ ഡോണ പൗളയിലെ വസതിയില്‍ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. നെഞ്ചുവേദനയെ തുടര്‍ന്ന് വീട്ടിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉടന്‍ തന്നെ മെഡിക്കല്‍ സംഘം സ്ഥലത്തെത്തി പ്രാഥമിക ചികിത്സകള്‍ നല്‍കിയിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച ശേഷവും ഹൃദയമിടിപ്പ് വീണ്ടെടുക്കാനായി മണിപ്പാല്‍ ആശുപത്രിയിലെ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശേഖര്‍ സല്‍ക്കറിന്റെ നേതൃത്വത്തില്‍ 45 മിനിറ്റോളം സി.പി.ആര്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് നിയമപരമായ നടപടിക്രമങ്ങളുടെ ഭാഗമായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് വിധേയമാക്കി.

ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനാണ് നാനാ പടേക്കര്‍ ഗോവയിലെത്തിയിരുന്നത്. ഒക്ടോബര്‍ 4-ന് ഡോണ പൗളയില്‍ നടന്ന സാമ്രാട്ട് ക്ലബ് ഇന്റര്‍നാഷണലിന്റെ ചടങ്ങിലാണ് അദ്ദേഹം അവസാനമായി പങ്കെടുത്തത്. വിശാല്‍ ഭരദ്വാജിന്റെ 'ഒ റോമിയോ' എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. സുബേദാര്‍, ഹൗസ്ഫുള്‍ 5, വന്‍വാസ് തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.

 

 




കൂടുതല്‍വാര്‍ത്തകള്‍.