CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 20 Minutes 57 Seconds Ago
Breaking Now

ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസിനെതിരെ നടന്‍ ഇമ്രാന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു

എഫ്.ആര്‍.ആര്‍.ഒയുടെ നോട്ടീസ് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്

ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസിന്റെ (എഫ്.ആര്‍.ആര്‍.ഒ) 'ഇന്ത്യ വിടാന്‍' ആവശ്യപ്പെട്ടുള്ള ഉത്തരവിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന്‍.

സി.ജെ.പിയുടെ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് വിദേശകാര്യ വകുപ്പ് ഇന്ത്യ വിടാന്‍ അവശ്യപ്പെട്ട് ഇമ്രാന്‍ ഖാന് നോട്ടീസ് നല്‍കിയത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 10-ന് മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ ഇമ്രാന്‍ ഖാന്‍ പങ്കെടുത്തിരുന്നു. ഇമ്രാന്‍ ഖാന്‍ ഇന്ത്യന്‍ പൗരനല്ലെന്നിരിക്കെ അദ്ദേഹം ഫോറിനേഴ്സ് ആക്ട് ലംഘിച്ചുവെന്നാണ് പോലീസിന്റെ ആരോപണം. തുടര്‍ന്ന് മുംബൈ എഫ്.ആര്‍.ആര്‍.ഒ ഓഫീസ് ഇമ്രാന്‍ ഖാന് 'ഇന്ത്യ വിടാന്‍' നോട്ടീസ് നല്‍കുകയും ഒക്ടോബര്‍ 28-നകം രാജ്യം വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ ഉത്തരവിനെതിരെയാണ് ഇപ്പോള്‍ താരം ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

എഫ്.ആര്‍.ആര്‍.ഒയുടെ നോട്ടീസ് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. 2026 ഒക്ടോബര്‍ 28-നകം രാജ്യം വിടാന്‍ ആവശ്യപ്പെടുന്ന ഈ നോട്ടീസ് യാതൊരു കാരണങ്ങളും വ്യക്തമാക്കാതെയും മറുപടി നല്‍കാന്‍ അവസരംപോലും തരാതെയുമാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. യാതൊരു നിയന്ത്രണങ്ങളും ലംഘിച്ചിട്ടില്ലെങ്കിലും ഒക്ടോബര്‍ 10-ന് നാനാ ചൗക്കിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്തിന് സമീപം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തതായി അദ്ദേഹം ആരോപിക്കുന്നു. നോട്ടീസിനുമേല്‍ അടിയന്തരമായി സ്റ്റേ അനുവദിക്കണമെന്നും അത് റദ്ദാക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.

 




കൂടുതല്‍വാര്‍ത്തകള്‍.