CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
38 Minutes 58 Seconds Ago
Breaking Now

രാവണനൊപ്പം 30 അടി ഉയരമുള്ള കൂറയെ കത്തിക്കും; ഡല്‍ഹിയിലെ രാംലീലയിലെ സംഘാടകരുടെ തീരുമാനം ചര്‍ച്ചയാകുന്നു

ശുചിത്വത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും സംഘാടകര്‍ വ്യക്തമാക്കി.

ഡല്‍ഹിയിലെ രാംലീലയില്‍ ഇത്തവണ രാവണനും കുംഭകര്‍ണനും മേഘനാദിനുമൊപ്പം 30 അടി ഉയരമുള്ള കൂറയുടെ കോലം കൂടി കത്തിക്കും. അഴുക്കിന്റെയും മാലിന്യത്തിന്റെയും പ്രതീകമായാണ് കൂറയെ അവതരിപ്പിക്കുന്നതെന്നും ശുചിത്വത്തിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യമെന്നും സംഘാടകര്‍ വ്യക്തമാക്കി.

പിതാംപുരയില്‍ വര്‍ഷംതോറും രാംലീല സംഘടിപ്പിക്കുന്ന ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് പുതിയ ആശയവുമായി രംഗത്തെത്തിയത്. സ്വച്ഛ് ഭാരത്, സ്വച്ഛ് ഡല്‍ഹി പദ്ധതികളുടെ ഭാഗമായാണ് ഈ നീക്കമെന്ന് കമ്മിറ്റി അറിയിച്ചു.

കമ്മിറ്റി അധ്യക്ഷനും ബിജെപി എംഎല്‍എയുമായ അശോക് ഗോയല്‍, തീരുമാനത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് വ്യക്തമാക്കി. തിന്മയ്ക്കുമേല്‍ നന്മ വിജയം നേടുന്നതെന്ന സന്ദേശം കൂടുതല്‍ ശക്തമായി അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രാവണന്റെ സൈന്യത്തിലെ അസുരന്മാരുടെ കൂട്ടത്തിലും കൂറയുടെ രൂപം ഉള്‍പ്പെടുത്തും.

അതേസമയം, ഡല്‍ഹിയില്‍ കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (സിജെപി) നടത്തുന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് ഈ നീക്കം ശ്രദ്ധ നേടുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും നടത്തുന്ന പ്രതിഷേധങ്ങളില്‍ സിജെപിയും പങ്കുചേര്‍ന്നിട്ടുണ്ട്. 

 




കൂടുതല്‍വാര്‍ത്തകള്‍.