CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 51 Seconds Ago
Breaking Now

വളര്‍ത്തുപൂച്ചയെ ചൊല്ലി തര്‍ക്കം ; പത്തുവയസ്സുകാരി ഒന്നരവയസ്സുള്ള കുഞ്ഞിനെ ആറാം നിലയില്‍ നിന്ന് തള്ളിയിട്ടുകൊലപ്പെടുത്തി

പത്തുവയസ്സുകാരിയേയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വളര്‍ത്തുപൂച്ചയെ ചൊല്ലി രണ്ടു കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ പത്തുവയസ്സുകാരി ആറാംനിലയില്‍ നിന്ന് തള്ളിയിട്ട ഒന്നരവയസ്സുള്ള കുഞ്ഞ് മരിച്ചു. മുംബൈയിലെ ഗോരേഗാവില്‍ ശിവ്ഷാഹി കെട്ടിടത്തില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. പത്തുവയസ്സുകാരിയേയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പെണ്‍കുട്ടി കുഞ്ഞിനെ കെട്ടിടത്തില്‍ നിന്ന് തള്ളിയിടുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കുട്ടി താഴേക്കുവീഴുന്നതും തുടര്‍ന്ന് പത്തുവയസ്സുകാരി കെട്ടിടത്തിന്റെ ഇടനാഴിയിലൂടെ ഓടിപ്പോയി സൈക്കിളില്‍ പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഒക്ടോബര്‍ ഒന്നിനാണ് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം ഈ കെട്ടിടത്തിലേക്ക് താമസം മാറിയത്. പൂച്ചയുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങളും തമ്മില്‍ നേരത്തെ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം പൊലീസിനെ അറിയിച്ചു. ദിന്‍ദോഷി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. തുടര്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പൊലീസ് അറയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.