CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 33 Seconds Ago
Breaking Now

ലഷ്‌കറെ തൊയ്ബ നേതാവ് അബു ഹാഷിം കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു ; പാക് ഭീകരരുടെ ദുരൂഹമരണങ്ങളുടെ പട്ടികയില്‍ മറ്റൊരാള്‍ കൂടി

ലഷ്‌കറെ തൊയ്ബയുടെ സ്ഥാപക അംഗങ്ങളിലൊരാളായ ഇയാള്‍,

പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതും അസാധാരണമായ സാഹചര്യങ്ങളില്‍ മരണപ്പെട്ടതുമായ തീവ്രവാദികളുടെ പട്ടികയിലേക്ക് മറ്റൊരു പേര് കൂടി . മുതിര്‍ന്ന ലഷ്‌കറെ തൊയ്ബ ഭീകരന്‍ ലാഹോറിലെ ഒരു കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. ലഷ്‌കറെ തൊയ്ബയുമായി ബന്ധപ്പെട്ട ലാഹോറിലെ പ്രധാന മതസമുച്ചയമായ മര്‍ക്കസ് ഖുദ്‌സിയയുടെ നാലാം നിലയില്‍ നിന്ന് ഞായറാഴ്ചയാണ് ചൗധരി മുഹമ്മദ് സര്‍വാര്‍ എന്ന അബു ഹാഷിം വീണത്.

സംഘടനയില്‍ അത്ര നിസ്സാരനായ വ്യക്തിയല്ല സര്‍വാര്‍. ലഷ്‌കറെ തൊയ്ബയുടെ സ്ഥാപക അംഗങ്ങളിലൊരാളായ ഇയാള്‍, സംഘടനയുടെ ലാഹോര്‍ മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഫണ്ട് ശേഖരണത്തിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. സംഘടനയുടെ സാമ്പത്തിക ശൃംഖലയെ പിന്തുണച്ചതിന് 2016-ല്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.

എങ്കിലും, ഇയാളുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങള്‍ വ്യക്തമല്ല. വീഴ്ച ഒരു ദുരൂഹതയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും, പള്ളിയുടെ പടവുകള്‍ കയറുന്നതിനിടയില്‍ കാല്‍ വഴുതി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു എന്ന് മറ്റ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

സമീപ വര്‍ഷങ്ങളില്‍ പാകിസ്ഥാനിലെ വിവിധ ഭീകരരുടെയും വിഘടനവാദി നേതാക്കളുടെയും കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മരണം നടന്നിട്ടുള്ളത്. ഇതില്‍ പലതും അജ്ഞാതരായ തോക്കുധാരികളുടെ ലക്ഷ്യമിട്ടുള്ള വെടിവയ്പ്പുകളോ ദുരൂഹമായ സാഹചര്യങ്ങളിലെ മരണങ്ങളോ ആയിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.