CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 24 Minutes 4 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവം പ്രെസ്റ്റണ്‍, ലെസ്റ്റര്‍, ബിര്‍മിങ്ങ്ഹാം, ഓക്‌സ് സ്ഫോര്‍ഡ് റീജിയണല്‍ കലോത്സവങ്ങള്‍ ഇന്ന്

ബിര്‍മിങ്ഹാം .ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത  ഒമ്പതാമത്  ദേശീയ ബൈബിള്‍  കലോത്സവത്തിന് മുന്നോടിയായുള്ള റീജിയണല്‍ ബൈബിള്‍ കലോത്സവങ്ങളില്‍  പ്രെസ്റ്റണ്‍, ലെസ്റ്റര്‍, ബിര്‍മിങ്ങ്ഹാം ഓക് സ്ഫോര്‍ഡ് റീജിയണല്‍ മത്സരങ്ങള്‍ ഇന്ന് നടക്കും.ഈ റീജിയനുകളിലെ വിവിധ വേദികളില്‍ നടക്കുന്ന  റീജിയണല്‍ കലോത്സവങ്ങള്‍ക്കായുള്ള   എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയതായും മത്സരങ്ങള്‍ കൃത്യ സമയത്തുതന്നെ തുടങ്ങുന്നതുമാണെന്ന് സംഘാടക സമിതിക്ക് വേണ്ടി റീജിയണല്‍ കോര്‍ഡിനേറ്റേഴ്സ് അറിയിച്ചതായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് പി ആര്‍ ഓ ജിമ്മിച്ചന്‍ ജോര്‍ജ് അറിയിച്ചു

എല്ലാ റീജിയണുകളുടെയും മത്സരങ്ങള്‍ നവംബര്‍ ഒനോടുകൂടി പൂര്‍ത്തിയാകും . ഓരോ റീജിയണില്‍ നിന്നും രൂപതാ മത്സരത്തിന് യോഗ്യത നേടിയവരുടെ രജിസ്ട്രേഷന്‍ റീജിയണല്‍ കലോത്സവ കോര്‍ഡിനേറ്റര്‍സ് നവംബര്‍ 2 ന് മുമ്പ് രൂപത ബൈബിള്‍ അപ്പോസ്റ്റലേറ്റിനെ അറിയിക്കേണ്ടതാണ്. ഓരോ എയ്ജ് ഗ്രൂപ്പില്‍ നിന്നും റീജിയണല്‍ തലത്തില്‍ ഒന്നാം സമ്മാനം നേടുന്ന മത്സരാര്‍ത്ഥികളാണ് നവംബര്‍ 21 ന് ലീഡ്‌സ് റീജിയണിലെ സ്‌കെന്തോര്‍പ്പില്‍ വച്ച് നടത്തപ്പെടുന്ന രൂപതാതല മത്സത്തിലേക്ക് യോഗ്യത നേടുന്നത്. ഷോര്‍ട് ഫിലിം ലഭിക്കേണ്ട അവസാന തിയതി ഒക്ടോബര്‍ 18ന് അവസാനിച്ചിരുന്നു . മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍  കൂടുതല്‍ മത്സരാര്‍ത്ഥികളുടെ പങ്കാളിത്തം എല്ലാ മത്സര ഇനങ്ങളിലും ഉണ്ട് എന്നതാണ്  റീജിയണല്‍ മത്സരങ്ങള്‍ കഴിയുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത്

 

 

SHYMON THOTTUMKAL

 




കൂടുതല്‍വാര്‍ത്തകള്‍.