CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 49 Minutes 35 Seconds Ago
Breaking Now

കാര്‍ഡിഫ് നാടക വേദി അവതരിപ്പിക്കുന്ന നിഴലുകള്‍ക്കിടയില്‍ നടകം നവംബര്‍ 7ന്

കാര്‍ഡിഫ് നാടക വേദിയുടെ നാടകാവതരണമായ നിഴലുകള്‍ക്കിടയില്‍ നവംബര്‍ 7ന് വൈകീട്ട് 7.30ന് ലാനിഷനിലെ വെസ്റ്റ് വിംഗ് ഹാളില്‍ ആണ് അരങ്ങേറുന്നത്. പോള്‍ മാവേലിയും ഡോ. മൈക്കിള്‍ ജോസും സംവിധാനം ചെയ്യുന്ന നാടകത്തില്‍ ഷീന ഷൈജന്‍, നീനു പിള്ളൈ, ജെയ്സണ്‍ ജെയിംസ്, ജിജോ ജോസ്, ഡോ. മൈക്കിള്‍ ജോസ്, പോള്‍ മാവേലി എന്നിവര്‍ അരങ്ങിലെത്തും.

ജെയ്‌സണ്‍ ലോറന്‍സ്, ജോണ്‍സണ്‍  ചാക്കോ , ലിയോ അല്ലപ്പാട്ട്,ഷിജിന്‍ ജോര്‍ജ്, ഓവന്‍സ് പാനിക്കുളം, ബിജുമോന്‍ ജോസഫ് എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.

പരിപാടിയുടെ ഭാഗമായി ജിഷ സംഗീത നൃത്ത കലാ അക്കാദമിയുടെ നൃത്താവിഷ്‌കാരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

നാടകത്തിന്റെ ടിക്കറ്റുകള്‍ വേഗത്തില്‍ വിറ്റഴിയുകയാണെന്നും സംഘാടകര്‍ അറിയിച്ചു. ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. 7 മുതല്‍ 12 വയസ്സുവരെയുള്ളവര്‍ക്ക് 5 പൗണ്ടും 13 മുതല്‍ 15 വയസ്സുവരെയുള്ളവര്‍ക്ക് 10 പൗണ്ടും 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് 15 പൗണ്ടുമാണ് ടിക്കറ്റ് നിരക്ക്. എല്ലാ കാണികള്‍ക്കും ഡിന്നറും ഒരുക്കിയിട്ടുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.