CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 41 Seconds Ago
Breaking Now

മോള്‍ ആരോടും ഇനി ഒന്നും പറയാന്‍ നില്‍ക്കരുത്, ഓച്ചിറയിലെ പീഡന കേസില്‍ തെളിവായി മുഹമ്മദ് നിയാസിന്റെ ഫോണ്‍ സംഭാഷണം

യൂട്യൂബറായ ഇയാള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ നിരവധി അനുയായികളുണ്ട്.

ഓച്ചിറ മേമനയിലെ മതപാഠശാലയില്‍ 16കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി മുഹമ്മദ് നിയാസിനെതിരെ നിര്‍ണായക ഡിജിറ്റല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. പെണ്‍കുട്ടിയുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെ ശബ്ദരേഖകളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

കായംകുളം പുതുപ്പള്ളി സ്വദേശിയും അല്‍ ഹബീബിയ ഇസ്ലാമിക് അക്കാദമി ഡയറക്ടറുമായ മുഹമ്മദ് നിയാസ് ജൗഹരി (34) ആണ് കേസിലെ പ്രതി. യൂട്യൂബറായ ഇയാള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ നിരവധി അനുയായികളുണ്ട്.

പെണ്‍കുട്ടിയുടെ മുത്തശ്ശിയുടെ അസുഖം പ്രാര്‍ഥനയിലൂടെ മാറ്റാമെന്നും ശരീരത്തില്‍ ബാധയുണ്ടെന്നും വിശ്വസിപ്പിച്ചാണ് പ്രതി കുടുംബവുമായി അടുപ്പം സ്ഥാപിച്ചതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയെയും മുത്തശ്ശിയെയും മതപാഠശാലയിലും വാടകവീട്ടിലുമെത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 2025 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായിരുന്നു സംഭവങ്ങള്‍.

പീഡനവിവരം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് പ്രതി പെണ്‍കുട്ടിക്ക് അയച്ച ശബ്ദസന്ദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്. 'ഈ വിഷയം വിട്ടു, മോള്‍ ഇനി ആരോടും ഒന്നും പറയരുത്. മരണംവരെ ഒരാളും അറിയരുത്' എന്ന തരത്തിലുള്ള സന്ദേശമാണ് പുറത്തുവന്നത്. 

പ്രതി മറ്റ് പെണ്‍കുട്ടികളെയും ചൂഷണം ചെയ്തിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. മതപാഠശാലയുമായി ബന്ധപ്പെട്ട വലിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സ്ഥാപനത്തില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് കൗണ്‍സലിങ് നല്‍കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.