CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 17 Seconds Ago
Breaking Now

സുഹൃത്തിന് ഒരുക്കിയ കെണിയെന്ന വാദം തെറ്റ്; ലക്ഷ്യമിട്ടത് അഭിരാമിനെ തന്നെയെന്ന് സൂചന

അഭിരാമിന്റെ സുഹൃത്തിനെ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും അതിനാണ് അഭിരാമിനെ വിളിച്ചുവരുത്തിയതെന്നുമായിരുന്നു പ്രതികള്‍ നേരത്തെ നല്‍കിയ മൊഴി.

പാങ്ങപ്പാറയില്‍ 17കാരനായ അഭിരാം കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൊലയാളികള്‍ നേരത്തെ തന്നെ അഭിരാമിനെ ലക്ഷ്യമിട്ടിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.ഒന്നാം പ്രതിയായ ആനന്ദിന്റെ ഫോണില്‍ നിന്ന് ഇന്‍സ്റ്റഗ്രാം വഴി ചാറ്റ് ചെയ്താണ് അഭിരാമിനെ പാങ്ങപ്പാറ പേരൂരിലെ വാഴത്തോപ്പിലേക്ക് എത്തിച്ചത്. വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രതികളുടെ മൊഴി.

അഭിരാമിന്റെ സുഹൃത്തിനെ സ്ഥലത്തെത്തിച്ച് കൊലപ്പെടുത്താനായിരുന്നു പദ്ധതിയെന്നും അതിനാണ് അഭിരാമിനെ വിളിച്ചുവരുത്തിയതെന്നുമായിരുന്നു പ്രതികള്‍ നേരത്തെ നല്‍കിയ മൊഴി. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പൊലീസിന്റെ നിഗമനം.

ഒന്നാം പ്രതിയെയും ഐശ്വര്യയെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.