CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 54 Minutes 47 Seconds Ago
Breaking Now

ഹാലോവിന്‍ ആഘോഷത്തില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; കടവന്ത്ര സ്വദേശിയായ 21 കാരന്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളും ആണ്‍കുട്ടികളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

ഹാലോവിന്‍ ആഘോഷത്തില്‍ പങ്കെടുത്ത പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ കടവന്ത്ര സ്വദേശിയായ 21കാരന്‍ അലക്‌സിനെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുള്ള പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്. മുപ്പതിലധികം പേര്‍ പങ്കെടുത്ത ഹാലോവിന്‍ പാര്‍ട്ടിക്കിടെയാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളും ആണ്‍കുട്ടികളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

ആഘോഷങ്ങള്‍ക്കിടെ മദ്യസല്‍ക്കാരവും ലഹരി ഉപയോഗവും നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കടവന്ത്ര സ്വദേശിയായ അലക്‌സാണ് പാര്‍ട്ടി സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്‍കുന്നതിനും മുന്നില്‍ നിന്നതെന്നുമാണ് വിവരം. അതിഥികളായി പങ്കെടുത്തവരില്‍ പ്രമുഖ വ്യക്തികളുടെ മക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. സംഭവത്തില്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിതരണം ചെയ്തതിനെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തും. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.