
















ചില നേരങ്ങളില്‍ ചില പ്രതിഷ്ഠകള്‍ ഉടഞ്ഞുവീഴും. ബ്രിട്ടന്റെ തമാശക്കാരനായ താരമായി തിളങ്ങിയിരുന്ന റസല്‍ ബ്രാന്‍ഡെന്ന വിഗ്രഹമാണ് ഇപ്പോള്‍ ഉടഞ്ഞിരിക്കുന്നത്. ബലാത്സംഗത്തിനും, ലൈംഗിക പീഡനങ്ങള്‍ക്കും പത്ത് വര്‍ഷവും, ആറ് മാസവും വരുന്ന ജയില്‍ശിക്ഷയാണ് കോടതി ബ്രാന്‍ഡിന് വിധിച്ചിരിക്കുന്നത്.
ലൈംഗിക വേട്ടക്കാരനെന്ന് വിശേഷിപ്പിച്ച കോടതി ഇയാളുടെ ധാര്‍ഷ്ട്യം നിറഞ്ഞ രീതികളെയും രൂക്ഷമായി വിമര്‍ശിച്ചു. ബലാത്സംഗ കേസുകളില്‍ 9 വര്‍ഷവും, മറ്റ് ലൈംഗിക പീഡനങ്ങളില്‍ 18 മാസം, ഒന്‍പത് മാസം, എട്ട് മാസം എന്നിങ്ങനെ ശിക്ഷകളും ഏര്‍പ്പെടുത്തി. 2004 മുതല്‍ 2009 വരെ നാല് സ്ത്രീകള്‍ക്ക് എതിരെ നടന്ന അതിക്രമങ്ങള്‍ക്കാണ് 51-കാരനെതിരെ ശിക്ഷ വിധിച്ചത്.
ശിക്ഷ വിധിക്കുമ്പോള്‍ കോടതി മുറിയില്‍ ബ്രാന്‍ഡ് പ്രതികരണമില്ലാതെ നിന്നു. സെല്ലിലേക്ക് നീക്കുമ്പോള്‍ ഭാര്യയോട് 'ഐ ലൗ യു' പറഞ്ഞാണ് ഇയാള്‍ പോയത്. ടൈംസും, ചാനല്‍ 4-മാണ് ബ്രാന്‍ഡിന് എതിരായ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ സ്ത്രീകള്‍ പോലീസിനെ പരാതിയുമായി സമീപിച്ചു. സെലിബ്രിറ്റിയാണെന്ന ധാര്‍ഷ്ട്യം വെച്ചാണ് ബ്രാന്‍ഡ് സ്ത്രീകളോട് പെരുമാറിയതെന്ന് കോടതി ചൂണ്ടിക്കാണിച്ചു.
അതേസമയം കുപ്രശസ്തമായ എച്ച്എംപി വാന്‍ഡ്‌സ്‌വര്‍ത്തിലാണ് ബ്രാന്‍ഡിനെ പാര്‍പ്പിക്കുക. ഇവിടെ സെലിബ്രിറ്റി പിടിച്ചുനില്‍ക്കാന്‍ അല്‍പ്പം പാടുപെടുമെന്ന് മുന്‍ കുറ്റവാളികള്‍ മുന്നറിയിപ്പ് നല്‍കുന്നു.