CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 5 Seconds Ago
Breaking Now

തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലേക്ക് ഉയര്‍ന്നു; അടുത്ത വര്‍ഷം 150,000 തൊഴിലുകള്‍ അപകടത്തില്‍; മുന്നറിയിപ്പുമായി വിദഗ്ധര്‍

വളരുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുന്നു

അടുത്ത വര്‍ഷം ബ്രിട്ടനില്‍ ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. തൊഴിലില്ലായ്മ നിരക്ക് 5.1 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുന്നതോടെയാണ് ഈ മുന്നറിയിപ്പ് വരുന്നത്. 

തൊഴില്‍വിപണി ദുര്‍ബലമാകുന്നത് ബ്രിട്ടനിലെ കുടുംബങ്ങള്‍ക്ക് പുതിയ ആഘാതമായി മാറുമെന്നാണ് ഐറ്റം ക്ലബിലെ ഇക്കണോമിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. വെല്ലുവിളി നിറഞ്ഞ സമ്പദ് വ്യവസ്ഥയില്‍ പോരാടുമ്പോള്‍ രാജ്യത്തെ കമ്പനികള്‍ ആളുകളെ ജോലിക്കെടുക്കുന്നത് നിര്‍ത്തിവെയ്ക്കുമെന്ന് ഗ്രൂപ്പ് പ്രവചിക്കുന്നു. 

ഉയരുന്ന എനര്‍ജി ബില്ലുകള്‍ മൂലം ഞെരുങ്ങുന്ന കുടുംബ ബജറ്റിലേക്കാണ് യുകെ നീങ്ങുന്നതെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഉപഭോക്താക്കള്‍ പണം ചെലവാക്കുന്നതിനെ ആശ്രയിക്കുന്ന ബിസിനസ്സുകള്‍ ഇതിനകം കനത്ത സമ്മര്‍ദത്തിലാണ്. നാഷണല്‍ ലിവിംഗ് വേജ്, എംപ്ലോയേഴ്‌സ് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ എന്നിങ്ങനെയുള്ള വര്‍ദ്ധനവുകളുമായി അഡ്ജസ്റ്റ് ചെയ്യാനുള്ള പെടാപ്പാടിലാണ് ഈ സ്ഥാപനങ്ങള്‍. 

ഇതിന് പുറമെ വളരുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ വന്‍ നിക്ഷേപം ഐടി, പ്രൊഫഷണല്‍ സര്‍വ്വീസ് മേഖലകളെ ശക്തിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് പുതിയ ഹയറിംഗിലേക്ക് നയിക്കുന്നില്ലെന്നതാണ് പ്രതിസന്ധി. 




കൂടുതല്‍വാര്‍ത്തകള്‍.