
















ഇംഗ്ലണ്ടിനും, വെയില്‍സിനും 16 മണിക്കൂര്‍ മഞ്ഞ ജാഗ്രത നല്‍കി മെറ്റ് ഓഫീസ്. ശക്തമായ മൂടല്‍മഞ്ഞില്‍ യാത്രാ ദുരിതവും, -5 സെല്‍ഷ്യസ് ഫ്രീസിംഗും നേരിടുമെന്ന് ഉറപ്പായതോടെയാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്.
രാത്രികാലങ്ങളിലും ശക്തമായ മൂടല്‍മഞ്ഞ് നേരിടേണ്ടി വരുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ വ്യക്തമാക്കി. ലൂട്ടണ്‍ മുതല്‍ മാഞ്ചസ്റ്റര്‍ വരെയും, സെന്‍ഡ്രല്‍-നോര്‍ത്ത് ഇംഗ്ലണ്ടിലും, വെയില്‍സിലും മുന്നറിയിപ്പ് ബാധകമാകും. 
പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രകള്‍ക്ക് വേഗത കുറയുമെന്നതിനാല്‍ തടസ്സങ്ങള്‍ നേരിടുമെന്ന് മെറ്റ് ഓഫീസ് പറഞ്ഞു. വിമാനങ്ങള്‍ വൈകാനും, റദ്ദാകാനും സാധ്യതയുമുണ്ട്. ആഴ്ച പുരോഗമിക്കുമ്പോള്‍ ഫ്രീസിംഗ് കാലാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന് മെറ്റ് വ്യക്തമാക്കി.
സ്‌കോട്ട്‌ലണ്ടിന്റെ നോര്‍ത്ത് ഭാഗങ്ങളില്‍ ഇതേസമയം മഴയും പെയ്യും. ചൊവ്വാഴ്ചയോടെ മഴ സൗത്ത്, സൗത്ത് വെസ്റ്റ് ഭാഗങ്ങളിലേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ചൊവ്വാഴ്ച ഇംഗ്ലണ്ടിലെ ഭൂരിഭാഗം നോര്‍ത്ത് മേഖലയിലും, വെയില്‍സിലും മഴ പെയ്യുമെന്ന് മെറ്റ് വ്യക്തമാക്കി. സൗത്ത് വെസ്റ്റ് മേഖലയില്‍ മഴ ശക്തമാകുകയും ചെയ്യും.