
















15 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന കേസില്‍ പേരുവിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് കോടതിയെ സമീപിച്ച സെലിബ്രിറ്റി ഡേവിഡ് വാല്യംസ് ആണെന്ന് സ്ഥിരീകരണം. നിരവധി കൗമാരക്കാരായ പെണ്‍കുട്ടികളെയും ഇയാള്‍ വേട്ടയാടിയെന്നാണ് റിപ്പോര്‍ട്ട്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെട്ട കുട്ടികള്‍ക്കായുള്ള എഴുത്തുകാരനാണ് വാല്യംസ്. തനിക്കെതിരായ ആരോപണങ്ങള്‍ പുറത്തുവന്നാല്‍ ജീവനൊടുക്കുമെന്നാണ് ഇയാള്‍ കോടതിയെ അറിയിച്ചത്. ലിറ്റില്‍ ബ്രിട്ടന്‍, ബ്രിട്ടന്‍ ഗോട്ട് ടാലന്റ് എന്നിങ്ങനെ ടിവി പരിപാടികളിലെ പ്രശസ്തി ദുരുപയോഗം ചെയ്ത് നിരവധി പെണ്‍കുട്ടികളും, സ്ത്രീകളുമായി ലൈംഗിക പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്നാണ് ഞെട്ടിക്കുന്ന ആരോപണം. 
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും, തന്റെ പേര് പുറത്തുവന്നാല്‍ ആത്മഹത്യ ചെയ്യുമെന്നുമാണ് വാല്യംസ് ഹൈക്കോടതിയെ അറിയിച്ചത്. ഇയാളുടെ സുഹൃത്തായ റസല്‍ ബ്രാന്‍ഡ് ബലാത്സംഗ കേസില്‍ പത്തര വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് 24 മണിക്കൂറിനുള്ളിലാണ് വാല്യംസിന്റെ വിവരങ്ങള്‍ പുറത്തുവന്നത്.
വാല്യംസിന് എതിരായി ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ ഏറെ ബുദ്ധിമുട്ടിക്കുന്നതാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് പ്രതികരിച്ചു. സംഭവം പുറത്തുവന്നതിന് പിന്നാലെ ഇയാളെ ലേബര്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 15 വയസ്സുള്ളപ്പോള്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ടാണ് വാല്യംസ് തന്നെ ലൈംഗികമായി അക്രമിച്ചതെന്ന് ഒരു ഇര വെളിപ്പെടുത്തി. മറ്റൊരു 15-കാരിയും വാല്യംസിന് എതിരായി വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. 55-കാരനായ വാല്യംസ് തന്റെ പേര് രഹസ്യമാക്കി വെയ്ക്കാന്‍ ഹൈക്കോടതിയില്‍ പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.