
















ഫാമിലി ഡോക്ടറുടെ സിക്ക് നോട്ടിന്റെ ബലത്തില്‍ യുവാക്കള്‍ ദീര്‍ഘകാല രോഗത്തിനുള്ള ബെനഫിറ്റുകള്‍ കൈപ്പറ്റുന്നത് തടയാന്‍ നീക്കം. പരമ്പരാഗത 'ഫിറ്റ് നോട്ട്' സിസ്റ്റം യുവാക്കള്‍ക്കിടയില്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നാണ് കണ്ടെത്തല്‍.
ഈ രീതിയാണ് യുവാക്കളെ പരാജയപ്പെടുന്ന തലമുറയാക്കി മാറ്റുന്നതും, ജീവിതകാലം മുഴുവന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി ജീവിക്കുന്നവരാക്കി മാറ്റുന്നതും. ജോലി ചെയ്യാന്‍ കഴിവില്ലെന്ന് വിധിയെഴുതുന്നതിന് പകരം യുവാക്കളെ ജോലിയിലേക്ക് തിരികെ എത്തിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി നടത്തിയ റിവ്യൂവിലാണ് ഈ കണ്ടെത്തലുകളുള്ളത്.
വര്‍ഷങ്ങളായി വിവാദത്തില്‍ പെട്ടിട്ടുള്ള രീതിയാണ് ഫിറ്റ് നോട്ട് സിസ്റ്റം. രോഗികളോട് ജോലിക്ക് പോകാന്‍ പറയാനുള്ള അവകാശം ജിപിമാര്‍ക്കില്ലെന്നത് പ്രശ്‌നമാണ്. കഴിഞ്ഞ വര്‍ഷം ജിപി പ്രാക്ടീസുകള്‍ ഇറക്കി നോട്ടുകളില്‍ 93 ശതമാനത്തിലും 'ജോലി ചെയ്യാന്‍ ഫിറ്റല്ലെന്ന്' കുറിച്ചിരുന്നു.
കഴിഞ്ഞ ടോറി ഗവണ്‍മെന്റ് ഈ സിസ്റ്റം പരിഷ്‌കരിക്കാന്‍ ശ്രമം ആരംഭിച്ചെങ്കിലും ലേബര്‍ ഗവണ്‍മെന്റ് ഇതുമായി മുന്നോട്ട് പോയില്ല. എന്നാല്‍ യുവാക്കള്‍ക്കിടയിലെ തൊഴില്‍ പ്രതിസന്ധിക്ക് പ്രധാന കാരണം സിക്ക് നോട്ട് സിസ്റ്റമാണെന്ന് വ്യക്തമായതോടെ മന്ത്രിമാര്‍ ഇതില്‍ ഇടപെടാന്‍ നിര്‍ബന്ധിതമാകും. ജിപിമാരുടെ ഒരു കുറിപ്പ് ജീവിതകാലം മുഴുവന്‍ ഒരാളെ ജോലി ചെയ്യാതെ ജീവിക്കുന്നതിലേക്ക് തള്ളിവിടുകയാണെന്ന് പഠനം നടത്തിയ അലന്‍ മില്‍ബേണ്‍ ചൂണ്ടിക്കാണിക്കുന്നു.