
















സീറോ-മലബാര്‍ സെന്റ് ജോണ്‍ മരിയ വിയാന്നി മിഷന്‍, ചീം സംഘടിപ്പിച്ച മിഷന്‍തല കുടുംബസംഗമം നവംബര്‍ 14-ന് ശനിയാഴ്ച സര്‍ബിറ്റണിലെ സൗത്ത്ബറോ സ്‌കൂളില്‍ ആവേശപൂര്‍വം നടന്നു. മിഷനിലെ കുടുംബങ്ങളെയും യുവജനങ്ങളെയും കുട്ടികളെയും ഒരേ വേദിയില്‍ ഒന്നിപ്പിച്ച് സൗഹൃദവും സഹോദര്യവും വളര്‍ത്തുകയും പരസ്പരബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു സംഗമം സംഘടിപ്പിച്ചത്. അംഗങ്ങളുടെ മാനസിക വളര്‍ച്ചയ്ക്കും സമൂഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനും വിശ്വാസജീവിത രൂപീകരണത്തിനും പ്രാധാന്യം നല്‍കിയാണ് പരിപാടികള്‍ ക്രമീകരിച്ചത്.

വിശുദ്ധ കുര്‍ബാനയോടെയായിരുന്നു കുടുംബസംഗമത്തിന് തുടക്കമായത്. തുടര്‍ന്ന് വിവിധ കലാ-വിനോദ പരിപാടികളും കൂട്ടായ പ്രവര്‍ത്തനങ്ങളും അരങ്ങേറി. സീറോ-മലബാര്‍ രൂപത പ്രോട്ടോസിഞ്ചെല്ലസ് റവ. ഡോ. ആന്റണി ചുണ്ടേലിക്കാട്ട് പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

മിഷന്റെ കൈക്കാരന്മാരായ ശ്രീ. ഷൈന്‍, ശ്രീമതി സീന സ്റ്റാന്‍ലി, ശ്രീമതി ഷീബ ജോയ്, ശ്രീമതി കുറിയച്ചന്‍, ശ്രീ. തോമസ് കുഞ്ഞപ്പന്‍, ശ്രീമതി നൈസി ടിന്റു, കമ്മിറ്റി അംഗങ്ങള്‍, കുടുംബകൂട്ടായ്മ നേതാക്കള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 2025-26 വര്‍ഷത്തില്‍ ദേശീയതല പുരസ്‌കാരങ്ങള്‍ നേടിയവരെ സംഗമത്തില്‍ പ്രത്യേകം ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു.

രാവിലെ 10 മണിക്ക് ആരംഭിച്ച കുടുംബസംഗമം വൈകിട്ട് 4 മണിയോടെ സമാപിച്ചു. ഏകദേശം 400 പേര്‍ പങ്കെടുത്ത പരിപാടി മിഷന്‍ അംഗങ്ങള്‍ക്കിടയിലെ ഐക്യവും സൗഹൃദവും ആത്മീയ കൂട്ടായ്മയും കൂടുതല്‍ ദൃഢമാക്കുന്ന ശ്രദ്ധേയമായ സംഗമമായി മാറി. കുടുംബങ്ങളുടെ സജീവ പങ്കാളിത്തവും കൂട്ടായ പ്രവര്‍ത്തനങ്ങളും പരിപാടിയുടെ വിജയത്തിന് മാറ്റുകൂട്ടി.
വാര്‍ത്ത അയച്ചത് - ജിജോ അരയത്ത്