CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 31 Minutes 58 Seconds Ago
Breaking Now

കെന്റില്‍ 14-ാമത് വാര്‍ഷിക അയ്യപ്പ പൂജ നവംബര്‍ 28 ന്

കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ 14-ാമത് വാര്‍ഷിക കെന്റ് അയ്യപ്പ പൂജ നവംബര്‍ 28 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ രാത്രി 11 വരെ നടക്കും.

റോചെസ്റ്ററിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ (1 നോര്‍ത്ത്‌ഗേറ്റ്, റോചെസ്റ്റര്‍, കെന്റ്, ME1 1LS) വച്ചാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്. 

ഗണപതി പൂജ, ഭജന്‍സ്, വിളക്കുപൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), അഭിഷേകങ്ങള്‍, അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

വിളക്കുപൂജ, അഭിഷേകങ്ങള്‍, ശനിദോഷ പരിഹാര പൂജ (നീരാഞ്ജനം) എന്നിവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഭക്തര്‍ പൂജ സാമഗ്രികളുടെ ഒരുക്കത്തിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

രജിസ്‌ട്രേഷനുള്ള ഇമെയില്‍- kenthhindusamajam@gmail.com 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 07838170023, 07973151975, 07906130390, 07753188671, 07985245890, 07860578572, 07735368567

 

 




കൂടുതല്‍വാര്‍ത്തകള്‍.