CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 33 Minutes 30 Seconds Ago
Breaking Now

നിഗൂഢതകളുടെ ലോകം തുറക്കാന്‍ 'മായന്‍'; സെന്‍സറിംഗ് പൂര്‍ത്തിയായി

ജയസൂര്യയെ നായകനാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രം 'മായന്‍ - ചാപ്റ്റര്‍ 1' സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കി. 2 മണിക്കൂര്‍ 18 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 3ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും. 'ബിയോണ്ട് ദി ഷാഡോസ്' എന്ന ടാഗ്ലൈനോടെ എത്തുന്ന ചിത്രം നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ വ്യത്യസ്തമായൊരു സിനിമാനുഭവമാണ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത്.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലര്‍ വലിയ ആകാംക്ഷയാണ് സൃഷ്ടിച്ചത്. ഇതുവരെ കണ്ടിട്ടില്ലാത്ത, വിശ്വസിക്കാന്‍ പോലും പ്രയാസമുള്ള നിഗൂഢതകളുടെ ലോകത്തേക്കാണ് ട്രെയ്ലര്‍ പ്രേക്ഷകരെ ക്ഷണിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അന്വേഷണത്തിലൂടെ തുറക്കപ്പെടുന്ന രഹസ്യങ്ങളുടെ ലോകമാണ് ചിത്രത്തിന്റെ പശ്ചാത്തലം. സാധാരണ അന്വേഷണങ്ങള്‍ക്കും യുക്തിക്കും അപ്പുറത്തുള്ള സംഭവങ്ങളിലേക്കും ആചാരങ്ങളിലേക്കും എത്തുന്ന കഥാപരിസരമാണ് 'മായന്‍' അവതരിപ്പിക്കുന്നത്. കേരളത്തില്‍ നിലനിന്നിരുന്നതായി പറയപ്പെടുന്ന അപൂര്‍വവും നിഗൂഢവുമായ 'കറുത്തച്ചനൂട്ട്' എന്ന ആചാരവുമായി ബന്ധപ്പെട്ട പ്രമേയവും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.