CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 23 Minutes 26 Seconds Ago
Breaking Now

നോര്‍ത്ത് ഈസ്റ്റ് െ്രെകസ്തവവിശ്വാസികള്‍ ദുഖവെള്ളിയാഴ്ച ഓസ്മതെര്‍ലി കുന്നുകളിലേക്ക് പീഡാനുഭവയാത്രക്ക് ഒരുങ്ങുന്നു

ന്യൂകാസ്സില്‍ : കാല്‍വരി കുന്നുകളിലെ യാഗത്തിന്റെ ഓര്‍മ്മ പുതുക്കാനായി നോര്‍ത്ത്  ഈസ്റ്റിലെ മലയാളി െ്രെകസ്തവ വിശ്വാസികള്‍ ഒസ്മതെര്‍ലി കുന്നുകളിലേക്ക് ദുഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു.ഇംഗ്ലിഷ് െ്രെകസ്തവരുടെപാരമ്പര്യ വിശ്വാസപ്രകാരം ഓസ്മതെര്‌ലി കുന്നിലെ ഔര്‍ ലേഡി ചാപ്പലില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ദുഖവെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും. ദുഖവെള്ളിയാഴ്ച, ഏപ്രില്‍ 18, രാവിലെ 10 മണിക്ക് തുടങ്ങുന്ന പീഡാനുഭവ അനുസ്മരണ യാത്രയില്‍ ഇംഗ്ലിഷ് വിശ്വസ്സികള്ക്ക്  ഒപ്പം മലയാളിെ്രെകസ്തവരും അണിനിരക്കും.തുടര്ന്ന്  നടക്കുന്ന ദുഖവെള്ളി പ്രാര്‍ത്ഥനകള്‍ക്ക് സീറോ മലബാര്‍ കാത്തലിക് ചാപ്ലിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും.പാര്‍ക്കിംങ് നിയന്ത്രണങ്ങളുള്ളതിനാല്‍ സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ നേരത്തെ ബന്ധപ്പെട്ട്, സൗകര്യം ക്രമീകരിക്കേണ്ടതാണ്.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് : 07590516672




കൂടുതല്‍വാര്‍ത്തകള്‍.