CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 25 Minutes 59 Seconds Ago
Breaking Now

ചിറമലച്ചന്‍ നയിച്ച നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന്‍ അനുഗ്രഹവര്‍ഷാമായി സന്ദര്‍ലാന്റില്‍ സമാപിച്ചു

സന്ദര്‍ലാന്‍ഡ് :പരിശുദ്ധാത്മ ചൈതന്യത്താല്‍ നിറഞ്ഞ്, ദൈവാനുഗ്രഹത്തിന്റെ മഞ്ഞ് പെയ്തിറങ്ങിയ ദിവസങ്ങള്‍; അതാണ് സന്ദര്‌ലാന്‍ഡില്‍ ബഹു. ചിറമലച്ചന്റെ  നേതൃത്വത്തില് നടന്ന കണ്‍വെന്‍ഷന്‍ ദിവസങ്ങള്‍. മൂന്നു ദിവസം നീണ്ടുനിന്ന കണ്‍വെന്‍ഷനില്‍ നിരവധിപേര്‍ക്ക് ആന്തരീക സൗഖ്യവും ജീവിതയാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുവാനുള്ള ദൈവകൃപയും അനുഭവിച്ചു. സന്ദര്‍ലാന്‍ഡ്  മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ  നേതൃത്വത്തിലുള്ള ഗാനശുശ്രൂക്ഷ വിശ്വാസ സമൂഹത്തെ ദേവസഗീതത്തിന്റെ ഭാവങ്ങളിലേക്ക് ആനയിച്ചു.മനുഷ്യ സ്‌നേഹത്തിന്റെ മാഹാത്മ്യം തന്റെ ജീവിതംകൊണ്ട് മലയാളികള്‍ക്ക് കാണിച്ചുകൊടുത്ത്,അവയവദാനത്തിന്റെ അപ്പൊസ്‌തൊലനായി മാറിയ ബഹു. ഡേവിസ് ചിറമലച്ചന്റെ നര്‍മരസ പ്രധാനമായ വചനശുശ്രൂക്ഷയില്‍ പങ്കെടുക്കാന്‍ നോര്‍്ത്ത് ഈസ്റ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് വിശ്വാസികള്‍  വന്നു ചേര്‍ന്നു.  ജീസസ് യുത്തിന്റെ നേതൃത്ത്വത്തില്‍ കുട്ടികള്ക്കുവേണ്ടി നടത്തിയ പ്രത്യേക ക്ലാസ്സുകളില്‍ ധാരാളം കുഞ്ഞുങ്ങള്‍ പങ്കെടുത്ത് ദൈവ സ്‌നേഹത്താല്‍ നിറഞ്ഞു. ബഹു. സജി തോട്ടത്തിലച്ചന്റെ ആല്മീയ നേത്യത്ത്വത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ ഇടവകയിലെ മലയാളി കത്തോലിക്കാ സമൂഹം ഒന്നടങ്കം പങ്കെടുത്ത സൗഖ്യ കണ്‍വെന്‍ഷന്റെ അനുഭവങ്ങള്‍ എന്നെന്നും ഓര്‍മ്മിക്കുന്ന സംഭവമായി ഹൃദയത്തില്‍ അവശേഷിക്കും.




കൂടുതല്‍വാര്‍ത്തകള്‍.