CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 45 Minutes 15 Seconds Ago
Breaking Now

ദൈവിക പരിപാലനയില്‍ കിഡ്‌സ് ഫോര്‍ കിങ്ങ്ഡം സെഹിയോന്‍ കണ്‍വെന്‍ഷന്‍

ദൈവീക പരിപാലനയില്‍ നന്മയുടെ വഴിയെ യുവതലമുറയെ നയിക്കുന്നതിനും ആത്മീയ ജീവിതത്തില്‍ ദൈവീക സ്‌നേഹത്തിന്റെ പങ്കുവെയ്ക്കലും അനുഭവിക്കുന്ന കിഡ്‌സ് ഫോര്‍ കിങ്ഡം നയിക്കുന്ന കുട്ടികള്‍ക്കായുള്ള ധ്യാനം ബര്‍മ്മിങ്ഹാമിലെ ബഥേല്‍ സെന്ററില്‍ എല്ലാ രണ്ടാ ശനിയാഴ്ചകളിലും നടത്തപ്പെടുന്ന സെഹിയോന്‍ കണ്‍വെന്‍ഷനില്‍ നടക്കും.

ലോക രൂപിയില്‍ അടിമപ്പെടാതെ പരിശുദ്ധാത്മ ശക്തിയാല്‍ നന്മ തിന്മകളെ വേര്‍തിരിച്ചറിയുവാനും ഈശ്വരചിന്തയില്‍ ജീവിതം നയിക്കുവാനും ഉപകരിക്കുന്ന കിഡ്‌സ് ഫോര്‍ കിങ്ഡത്തിന്റെ നേതൃത്വത്തിലുള്ള ധ്യാനം യുകെയിലെ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും അനുഗ്രഹമാണ്.ലഘുനാടകങ്ങളിലൂടെയും ആക്ഷന്‍ സോങ്ങുകളിലൂടെയും കുട്ടികള്‍ക്ക് രസകരമായ വിധത്തില്‍ വചനം പങ്കുവയ്ക്കുമ്പോള്‍ നന്മയുടെ വാഹകരായി മാറ്റപ്പെടുകയാണ് യുവതലമുറ.

 

സെപ്തംബര്‍ 13ന് നടത്തപ്പെടുന്ന സെഹിയോന്‍ കണ്‍വെന്‍ഷന്‍ രാവിലെ എട്ടിനാരംഭിച്ച് വൈകുന്നേരം നാലിന് സമാപിക്കും.ഫാ സോജി ഓലിക്കലും സിസ്റ്റര്‍ മാര്‍ഗ്ഗരീത്തായുമാണ് വചനം പ്രഘോഷിക്കുന്നത് .പ്രധാന ഹാളില്‍ മലയാളത്തിലാണ് വചനപ്രഘോഷണം.

 

 




കൂടുതല്‍വാര്‍ത്തകള്‍.