CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 20 Minutes 2 Seconds Ago
Breaking Now

സെഹിയോന്‍ കണ്‍വെന്‍ഷന് എല്‍ഷെയ്ദാ

 

ഈ മാസം 13ന് നടക്കുന്ന സെഹിയോന്‍ കാത്തലിക് കണ്‍വെന്‍ഷന് സഞ്ചരിക്കുന്ന ബുക്ക് സ്റ്റാളായ എല്‍ഷെയ്ദ പ്രവര്‍ത്തിക്കും.ആത്മീയ ജീവിതത്തിന് മുതല്‍കൂട്ടാകുന്ന നിരവധി പുസ്തകങ്ങള്‍ എല്‍ ഷെയ്ദാ ബുക്ക്സ്റ്റാളില്‍ നിന്നും ലഭ്യമാകും.

ബര്‍മിങ്ഹാമിലെ ബഥേല്‍ സെന്ററില്‍ ഫാ സോജി ഓലിക്കലും സിസ്റ്റര്‍ മര്‍ഗ്ഗരീത്തായും നയിക്കുന്ന സെഹിയോന്‍ കണ്‍വെന്‍ഷന്‍ 13ന് രാവിലെ എട്ടിനാരംഭിക്കും.

 

തിരുസഭയുടെ സംരക്ഷക പരിശുദ്ധ കന്യകാമറിയത്തോടും തിരുകുടുംബ സംരക്ഷകന്‍ വിശുദ്ധ ഔസേപ്പിതാവിനോടും ചേര്‍ന്ന് അര്‍പ്പിക്കുന്ന ജപമാല തിന്മയുടെ ശക്തികളില്‍ നിന്നും മോചനം ലഭിക്കുന്നതിനായി നടത്തപ്പെടുന്ന വിടുതല്‍ ശുശ്രൂഷ,സ്വര്‍ഗ്ഗീയ പിതാവിനോട് ചേര്‍ന്നര്‍പ്പിക്കുന്ന ദിവ്യബലി,ശക്തമായ വചന പ്രഘോഷണം,ദൈവീകാത്ഭുതങ്ങള്‍ ദര്‍ശിക്കുന്ന ദിവ്യകാരുണ്യാരാധന എന്നിവ സെഹിയോന്‍ കണ്‍വെന്‍ഷനില്‍ നടക്കും.

പ്രധാന ഹാളില്‍ മലയാളത്തിലും അനുബന്ധഹാളില്‍ ഇംഗ്ലീഷിലുമായിരിക്കും വചനപ്രഘോഷണം നടത്തപ്പെടുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ധ്യാനം നടത്തപ്പെടുന്നതാണ് .

 




കൂടുതല്‍വാര്‍ത്തകള്‍.