CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 39 Minutes 55 Seconds Ago
Breaking Now

മാഞ്ചസ്റ്ററിൽ വിശുദ്ധ അന്തോണീസിന്റെ നൊവേനയും വി.കുർബാനയും ഇന്ന്

അത്ഭുത പ്രവർത്തകനും ഉദ്ദിഷ്ട കാര്യങ്ങളുടെ മധ്യസ്ഥനുമായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ നാമദേയത്തിൽ മാഞ്ചസ്റ്ററിൽ എല്ലാ മാസവും  മൂന്നാമത്തെ ചൊവ്വാഴച്ചകളിൽ മലയാളത്തിൽ നൊവേനയും വി.കുർബാനയും നടത്തിവരുന്നു. വിളിച്ചാൽ വിളി കേൾക്കുന്ന വിശുദ്ധ അന്തോണീസിന്റെ നൊവേനയും ലത്തീൻ രീതിയിലുള്ള വി.കുർബാനയും ഡിസംബർ പതിനാറാം തീയതി ചൊവ്വാഴ്ച്ച വൈകിട്ട് 7pm ന്  സെന്റ്‌ എയ്ഡൻസ് ചർച്ചിലാണ് നടക്കുക.                                                 

അശരണർക്കും അലംബഹീനർക്കും എന്നും താങ്ങായി നില്ക്കുന്ന ഉണ്ണിയേശുവിനെ കൈകളിൽ വഹിക്കുവാൻ ഭാഗ്യം ലഭിച്ച   വിശുദ്ധ അന്തോണീസിന്റെ പുണ്യവാളന്റെ നാമദേയത്തിൽ നടന്നു വരുന്ന നൊവേനയിൽ ധാരാളം അത്ഭുതങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. നൊവേനയിലും വിശുദ്ധ കുർബാനയിലും സംബന്ധിച്ച് വിശുദ്ധ അന്തോണീസിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.റോബിൻസൺ മൽക്കിൻസ് അറിയിച്ചു.                                     

 

St. Aidan's R.C Church

Northolt Road

Wythenshaw

Manchester 

M23 0PJ




കൂടുതല്‍വാര്‍ത്തകള്‍.