Breaking Now

കാന്‍സര്‍ ബാധിച്ചു അത്യാസന്ന നിലയിലായിരുന്ന ക്രോയിടനിലെ മലയാളി കെയറര്‍ മരണത്തിനു കീഴടങ്ങി .

ക്രോയിടനിലെ സീട്നത്തില്‍ താമസിക്കുന്ന പന്തളംകാരിയായ സീനിയര്‍ കെയറര്‍ പുഷ്പലത (42) ആണ് ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെ സെന്‍ട്രല്‍ ലണ്ടനിലെ സെന്‍റ് തോമസ്‌ ആശുപത്രിയില്‍ മരിച്ചത് .

നാല് വര്‍ഷം മുന്‍പ് സ്റ്റുടണ്ട്  വിസയില്‍ യു കെയില്‍ എത്തിയ പുഷ്പലത എക്സല്‍ ഗ്രൂപ്പിന്‍റെ പിയര്‍ട്രി  കെയര്‍ സെന്‍ററില്‍ സീനിയര്‍ കെയറര്‍ ആയി ജോലി ചെയ്യുകയായിരുന്നു .ഭര്‍ത്താവ് ശശിയും ഇതേ നേഴ്സിംഗ് ഹോമില്‍ കെയറര്‍ ആണ് .എ ലെവല്‍ വിദ്ധ്യാര്‍ഥിയായ അനന്തു ഏക മകനാണ് .

തുടര്‍ച്ചയായ നടുവ് വേദനയെ തുടര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് പുഷ്പലതയ്ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ആണെന്ന് സ്ഥിതീകരിച്ചത്. തുടര്‍ച്ചയായ ചികിത്സയും കീമോ തെറാപ്പിയും മുഖേന രോഗം ഏറെക്കുറെ ഭേദമായതായിരുന്നു . സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പുഷ്പലത വീണ്ടും ജോലിക്ക് പോകാന്‍ തുടങ്ങിയിരുന്നു .ഭേദമായ  കാന്‍സര്‍ പൂര്‍വാതികം ശക്തിയോടെ തിരിച്ചു വന്നതിനെത്തുടര്‍ന്ന് ഒരു മാസം മുന്‍പാണ് വീണ്ടും പുഷ്പലതയെ അഡ്മിറ്റ്‌ ചെയ്തത്.കഴിഞ്ഞ രണ്ടാഴ്ചയായി സ്ഥിതി കൂടുതല്‍ ഗുരുതരം ആവുകയും കടുത്ത ശ്വാസം മുട്ടലിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ നാട്ടില്‍ പോയി എല്ലാവരെയും കാണണമെന്നും,മകന്‍റെ വിദ്യാഭ്യാസം കഴിയുന്നതുവരെയെങ്കിലും ജീവന്‍ ഉണ്ടാകണമെന്നും ഉള്ള രണ്ടു പ്രാര്‍ഥനകള്‍ സഭലമാകാതെയും ആണ് പുഷ്പലത മരണത്തിന് കീഴടങ്ങിയത് .

കടുത്ത സാമ്പത്തിക ബുധിമുട്ടുകളിലൂടെ കടന്നു പോയിരുന്ന ഇ കുടുംബത്തിന് ഇ നഷ്ടം താങ്ങാനാവുന്നതല്ല . മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനും മറ്റും ഉദാരമതികളുടെ സഹായം തേടാന്‍ ക്രോയിടോനിലെ കോലം" എന്ന മലയാളി സംഘടന യുടെ   നേത്രുത്വത്തില്‍ സുഹൃത്തുക്കള്‍ ശ്രമം തുടങ്ങിയിട്ടുണ്ട് . ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇ കുടുംബത്തെ സഹായിക്കാന്‍ ധനസമാഹരണം നടത്താന്‍ തയ്യാറായി വന്നിട്ടുള്ള സുഹൃത്തുക്കളെ  നമുക്ക് സഹായിക്കാം .



 

 




കൂടുതല്‍വാര്‍ത്തകള്‍.