CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 17 Minutes 10 Seconds Ago
Breaking Now

ഡോ മാത്യൂസ് മാര്‍ തിമോത്തിയോസിന്റെ പിതാവ് നിര്യാതനായി

മാവേലിക്കര ; മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രോപ്പൊലീഞ്ഞയുമായ ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രോപ്പൊലീത്തയുടെ പിതാവ് കല്ലുമല ചൈനുവിള പുത്തന്‍വീട്ടില്‍ റിട്ട ക്യാപ്റ്റന്‍ പി ജെ ബേബി  (90) നിര്യാതനായി.

സംസ്‌കാരം തിങ്കളാഴ്ച മൂന്നുമണിയ്ക്ക് ഭവനത്തില്‍ നിന്ന് ആരംഭിച്ച് തുടര്‍ന്ന് 4മണിക്ക് പുതിയകാവ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍. മൃതദേഹം ഞായറാഴ്ച വൈകീട്ട് 5 ന് ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.

ഭാര്യ തങ്കമ്മ ബേബി അയിരൂര്‍ പോക്കാവുങ്കല്‍ കുടുംബാംഗമാണ്.

മറ്റ് മക്കള്‍ ; മറിയാമ്മ ബേബി, ജോണ്‍ ബേബി, എലിസബത്ത് ബേബി, 

മരുമക്കള്‍ ; പരേതനായ ജോര്‍ജ് വര്‍ഗീസ്, വര്‍ഗീസ് മാത്യു, വല്‍സ മാത്യു

 




കൂടുതല്‍വാര്‍ത്തകള്‍.